കുറ്റ്യാടി: പുറക്കാട്ടേരി കുറ്റ്യാടി മാനന്തവാടി മൈസൂര്‍ ദേശീയപാത മലബാറിന്റെ സമഗ്ര വികസനത്തിന് അനിവാര്യമാണെന്നും ജനപ്രതിനിധികള്‍ നേതൃത്വപരമായ പങ്ക് വഹിക്കണമെന്നം ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു.കോഴിക്കോടിനെ കര്‍ണ്ണാടകയുമായി ബന്ധിപ്പിക്കുന്ന യാതൊരു സാങ്കേതിക തടസ്സങ്ങളോ പാരിസ്ഥിതിക പ്രശ്‌നങ്ങളോ ഇല്ലാത്ത വനസംരക്ഷണം ഉറപ്പു വരുത്തുന്ന രാത്രി കാല യാത്രാ നിരാധനം ബാധകമല്ലാത്ത ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ പാത എന്ന നിലയില്‍ നടപ്പിലാക്കാവുന്ന ഈ പാത,മലബാറിന്റെ വ്യവസായ ടൂറിസം രംഗത്ത് സമഗ്ര വികസനത്തിന് അനിവാര്യമാണെന്ന് ദേശീയ പാത വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ കുറ്റ്യാടിയില്‍ നടന്ന ജനകീയ കൂട്ടായ്മ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ഥിച്ചു. പാത കടന്നു പോകുന്ന ഈ പ്രദേശത്തെ മന്ത്രിമാര്‍, എം.പി.മാര്‍, എം.എല്‍.എ.മാര്‍, മറ്റു ജനപ്രതിനിധികളും, മുന്നോട്ട് വന്ന് ഇക്കാര്യത്തില്‍ നേതൃത്വ പരമായ പങ്ക് ഏറ്റെടുക്കുവാന്‍ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.ചന്ദ്രി കൂട്ടായ്മ ഉല്‍ഘാടനം ചെയ്തു. വികസന സമിതി ചെയര്‍മാന്‍ കെ.എ. ആന്റണി അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഒ.ടി. നഫീസ മുഖ്യ പ്രഭാഷണം നടത്തി.
ജനപ്രതിനിധികളായ കെ.കെ. ഷമീന, എ.സി. അബ്ദുല്‍ മജീദ്, ഹാഷിം നമ്പാട്ടില്‍, അബ്ദുല്ല സല്‍മാന്‍, വികസന സമിതി ഭാരവാഹികളായ, സോജന്‍ ആലക്കല്‍,പി.പി. ആലിക്കുട്ടി,ഡൊമിനിക് കളത്തൂര്‍, ജമാല്‍ പാറക്കല്‍,രാഷ്ട്രീയ സാമൂഹ്യ വാണിജ്യ രംഗത്തെ പ്രമുഖകരായ സി.എന്‍.ബാലകൃഷ്ണന്‍,എം.പി. രാജന്‍,
വി.പി.മൊയ്തു, ശ്രീജേഷ് ഊരത്ത്,ഒ.വി.ലത്തീഫ്,
സണ്ണി ഞെഴുംകാട്ടില്‍, സി.എച്ച്.ഷരീഫ്, ജോയി കണ്ണംച്ചിറ, എം.കെ. ബാബു, ടി.പി.ചന്ദ്രന്‍, പി.കെജോസ് എന്നിവര്‍ പ്രസംഗിച്ചു.
ഈ പാതയ്ക്കായി 7134 കോടി രൂപ വകയിരുത്തിയതായി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി ശ്രീ.നിതിന്‍ ഗഡ്കരി പ്രഖ്യാപിക്കുകയുണ്ടായി.
2022 ഡിസംബറില്‍ തിരുവനന്തപുരത്ത് കഴക്കൂട്ടം ആകാശപാത ഉല്‍ഘാടനം ചെയ്യവേ ആണു അദ്ദേഹം ഈ പ്രഖ്യാപനം ആദ്യം നടത്തിയത്. ഈ പാതയ്ക്കായി ഇപ്പോള്‍ ദേശീയ പാത അതോറിറ്റി പ്രധമ പരിഗണന നല്‍കുന്ന റൂട്ട് ബാംഗളൂര്‍-മൈസൂര്‍-ഹുണ്‍സൂര്‍-കുശ്ശാല്‍നഗര്‍-മടിക്കേരി-ബംഡ്വാള്‍(മംഗലാപുരം )NH 275 ല്‍ പിരിയപട്ടണയ്ക്കടു
ത്തുള്ള പൂനദഹള്ളിയില്‍ നിന്നു തുടങ്ങി നോക്ക്യ-കാനൂര്‍- കുട്ട - തോല്‍പ്പെട്ടി-അരണപ്പാറ-അപ്പപ്പാറ-പനവല്ലി-ഓലഞ്ചേരി-തൃശ്ശിലേരി-മാനന്തവാടി അമ്പുകുത്തി -ഒഴക്കോടി-നിരവില്‍പുഴ-മട്ടിലയം-കുറ്റ്യാടി-പേരാമ്പ്ര-ഉള്ളിയേരി- പുറക്കാട്ടിരി എന്ന രീതിയിലാണത്.7.8.2019 ലെ, ബന്ദിപ്പൂര്‍ വിഷയത്തില്‍,സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം സംരക്ഷിത വന്യജീവി മേഖലയു? പാരിസ്ഥിതിക അതീവ ദുര്‍ബ്ബല പ്രദേശങ്ങളു? ഒഴിവാക്കിയാണ് ഈ ദേശീയ പാത വിഭാവനം ചെയ്തിരിക്കുന്നത്.ഈ പാത ഒരു ഹരിത ഇടനാഴിയായാണ് വിഭാവനം ചെയ്യുന്നത്. നിര്‍ദ്ദിഷ്ട ദേശീയപാത യാഥാര്‍ത്ഥ്യമാകുന്നതോടെ ദേശീയ പാത 766 നൊപ്പം കേരളത്തിനു മറ്റൊരു ദേശീയ പാത കൂടി ലഭിക്കും.നിര്‍ദ്ദിഷ്ട മൈസൂര്‍-പുറക്കാട്ടിരി പാത യാഥാര്‍ത്ഥ്യമായാല്‍ കേരളത്തില്‍ നിന്ന് ബാംഗളൂര്‍, മൈസൂര്‍,മടിക്കേരി,ഹാസ്സന്‍,ഷിമോഗ,ദാവണ്‍ഗെരെ,ഹുബ്ലി,ബല്‍ഗാം,പൂണെ, കോലാപ്പൂര്‍,ഹൈദരാബാദ്,കര്‍ണൂല്‍, ചെന്നൈ തുടങ്ങിയ നിരവധി സ്ഥലങ്ങളിലേക്കുള്ള സുഗമമായ സമ്പര്‍ക്കം സാധ്യമാകും. മാനന്തവാടിയില്‍ നിന്നും മറ്റൊരു പാത കല്പറ്റ - നിര്‍ദ്ദിഷ്ട മേപ്പാടി ആനക്കാംപൊയില്‍ തുരങ്കപാത-തിരുവമ്പാടി-മുക്കം-അരീക്കോട്-മഞ്ചേരി വഴി മലപ്പുറത്തേക്ക് നടപ്പിലാക്കാനുമാവും.
മാനന്തവാടിയില്‍ നിന്നും കുറ്റ്യാടിയില്‍ നിന്നും നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള കണ്ണൂര്‍ വിമാനത്താവള നാലുവരി പാതയു?,മേപ്പാടി-കള്ളാടി-ആനക്കാംപൊയില്‍ തുരങ്കപാതയും,തീരദേശ ഹൈവേയും മലയോര ഹൈവേയു?, ദേശീയ പാത 66 ന്റ ആറു വരി വികസനവും കൂടി യാഥാര്‍ത്ഥ്യമാവുന്നതോടെ മൈസൂര്‍ -പുറക്കാട്ടിരി സാമ്പത്തിക ഇടനാഴി വികസനത്തിന്റെ വാതായനങ്ങളാണ് കേരളത്തിനു തുറന്നു തരിക.ഈ ദേശീയ പാത പാരിസ്ഥിതിക ലോല പ്രദേശങ്ങളും, വന്യജീവി സംരക്ഷണ കേന്ദ്രങ്ങളും കഴിവതും ഒഴിവാക്കി യാഥാര്‍ഥ്യമാക്കാവുന്നതാണ് എന്നതാണ് ഏറ്റവും വലിയ പ്രസക്തിയും സാധ്യതയും.ബന്ദിപ്പൂര്‍, നാഗര്‍ഹോളെ, ബ്രഹ്‌മഗിരി,വയനാട് ,മലബാര്‍ എന്നീ വന്യജീവി സംരക്ഷണ കേന്ദ്രങ്ങളും അവയുടെ ബഫര്‍സ്സോണുകളും ഒഴിവാക്കിയാണീ പാത വിഭാവനം ചെയ്യുന്നത്.
ഈ പാതയും കേരളത്തിലെ ദേശീയപാതാ 66 ആറുവരി വികസനവും യാഥാര്‍ത്ഥ്യമാവുന്നുത്തോടെ ബേപ്പൂര്‍ തുറമുഖം, അഴീക്കല്‍ തുറമുഖം ,കൊച്ചി വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം എന്നിവയിലേക്ക് മൈസൂര്‍, ബാംഗ്ലൂര്‍,തുകൂര്‍, ഹാസന്‍, ഷിമോഗ,ബെല്ലാരി, ഹൈദരബാദ് തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളെ സുഗമമായി ബന്ധപ്പെടുത്തുവാനാവും.
നിര്‍ദ്ദിഷ്ട മൈസൂര്‍ -പുറക്കാട്ടിരി പാത വയനാടിനും കേരളത്തിനു പൊതുവേയും മുന്നോട്ടുള്ള വികസനകുതിപ്പിനു അനിവാര്യമാണ്.കേരളത്തിന്റെയും കര്‍ണാടകയുടെയും വിനോദസഞ്ചാര മേഖലയില്‍ ഈ പാത അഭൂതപൂര്‍വമായ സാധ്യതകള്‍ തുറന്നു തരും.ഈ പാത കടന്നുപോകുന്ന മലയോര മേഖലകളിലെ കാര്‍ഷിക, വ്യാപാര മേഖലയ്ക്കും ഈ പാത വലിയൊരു അനുഗ്രഹമായിരിക്കും.
പുറക്കാട്ടിരി-കുറ്റ്യാടി-മാനന്തവാടി-മൈസൂര്‍ ദേശീയ പാത;ജനകീയ കൂട്ടായ്മ നടത്തി
അഭിപ്രായങ്ങൾ (Comments)