തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. മധ്യ തെക്കന്‍ ജില്ലകളില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നും മുന്നറിയില്‍ പറയുന്നു. ഇന്നലെ മുതല്‍ സംസ്ഥാനത്ത് കനത്ത മഴ പെയ്യുകയാണ്. തെക്കന്‍ ജില്ലകളില്‍ കനത്ത മഴ ലഭിച്ചു.
അതേസമയം, ദാന ചുഴലിക്കാറ്റ് ഇന്ന് രാത്രി കര തൊടുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഒഡീഷയിലും പശ്ചിമ ബം?ഗാളിലും ജാ??ഗ്രത കര്‍ശനമാക്കി. 5 സംസ്ഥാനങ്ങളിലായി ദേശീയ ദുരന്ത നിവാരണ സേനയുടെ അന്‍പത്താറ് സംഘങ്ങളെ വിന്യസിച്ചു. കോസ്റ്റ് ?ഗാര്‍ഡും, നേവിയും, സൈന്യവും ഏത് സാഹചര്യവും നേരിടാന്‍ സജ്ജമാണ്. ഇന്ന് വൈകീട്ട് 6 മണിമുതല്‍ 15 മണിക്കൂര്‍ കൊല്‍ക്കത്ത വിമാനത്താവളം പ്രവര്‍ത്തിക്കില്ല. ഒഡീഷയില്‍ 20 ലക്ഷം ആളുകളെ മാറ്റി പാര്‍പ്പിക്കാനായുള്ള നടപടികള്‍ പുരോ?ഗമിക്കുകയാണ്.
ഇന്ന് അര്‍ദ്ധരാത്രിക്കും നാളെ പുലര്‍ച്ചെക്കുമിടയില്‍ ഒഡീഷ പുരിയുടെയും പശ്ചിമബം?ഗാളിലെ സാ?ഗര്‍ ദ്വീപിനും ഇടയിലാണ് ചുഴലിക്കാറ്റ് കരയില്‍ പ്രവേശിക്കുക. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ വേ?ഗതയില്‍ കാറ്റ് വീശിയടിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്. കൊല്‍ക്കത്തയിലടക്കം അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ട്.
സംസ്ഥാനത്ത്ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; 7 ജില്ലകളില്‍ മുന്നറിയിപ്പ്
അഭിപ്രായങ്ങൾ (Comments)