കേരളം

ചുരം ബൈപ്പാസ്; മുന്നണികള്‍ നിലപാട് വ്യക്തമാക്കണം: ചുരം ബൈപ്പാസ് ആക്ഷന്‍ കമ്മിറ്റി.

 ചുരം ബൈപ്പാസ്; മുന്നണികള്‍ നിലപാട് വ്യക്തമാക്കണം: ചുരം ബൈപ്പാസ് ആക്ഷന്‍ കമ്മിറ്റി.

താമരശ്ശേരി: വയനാട് ചുരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായ നിര്‍ദ്ദിഷ്ട ചുരം ബൈപ്പാസ് (ചിപ്പിലിത്തോട് - മരുതിലാവ്- തളിപ്പുഴ) റോഡ് യാഥാര്‍ത്ഥ്യമാക്കുന്നത് സംബന്ധിച്ച് മുന്നണികള്‍നിലപാട് വ്യക്തമാക്കണമെന്ന് ചുരം ബൈപ്പാസ് ആക്ഷന്‍ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.പിഡബ്ല്യുഡി  ദേശീയപാതയ്ക്ക് കീഴിലുള്ള കോഴിക്കോട് - മുത്തങ്ങ റോഡ് നാല് വരിപാതയാക്കി   വികസപ്പിക്കുന്ന പദ്ധതി യാഥാര്‍ത്ഥ്വമാവണമെങ്കില്‍ ചുരം റോഡിന് ബൈപ്പാസ് ആണ് പ്രായോഗികമെന്നും ഇത് യാഥാര്‍ത്ഥ്യമാക്കുന്നതിന് വയനാടിനൊപ്പം ഉണ്ടാകുമെന്നും മുന്നണികള്‍ അവരുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഉള്‍പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.ചുരം ബൈപ്പാസിനായി ചുരം ആക്ഷന്‍ കമ്മിറ്റി നടത്തി വരുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി നവംബര്‍ മാസം ആദ്യവാരത്തില്‍ കല്‍പ്പറ്റയില്‍ വിപുലമായ ബൈപ്പാസ് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും ആക്ഷന്‍ കമ്മിറ്റി.

കല്‍പറ്റയിലെ വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ ചേര്‍ന്ന യോഗം പുതുപ്പാടി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഗിരീഷ് ജോണ്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.ചേംബര്‍ പ്രസിഡന്റ് ജോണി പാറ്റാനി അദ്ധ്യക്ഷത വഹിച്ചു.ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ടി.ആര്‍ ഓമനക്കുട്ടന്‍,റസാഖ് കല്‍പറ്റ,സൈദ് തളിപ്പുഴ, വി.കെ.മൊയ്തു മുട്ടായി, അഷ്‌റഫ് വൈത്തിരി, വി കെ.അഷ്‌റഫ്, റാഷി താമരശ്ശേരി വര്‍ഗീസ്.കെ.ഐ, ഇബ്രാഹിം റഹ്‌മാനിയ, റഷീദ് സൈന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ