കേരളം

ചുരം ഗ്രീന്‍ ബ്രിഗേഡ് മഴ യാത്ര സംഘടിപ്പിച്ചു

 ചുരം ഗ്രീന്‍ ബ്രിഗേഡ് മഴ യാത്ര സംഘടിപ്പിച്ചു

അടിവാരം:സന്നദ്ധ സംഘടനയായ ചുരം ഗ്രീന്‍ ബ്രിഗേഡിന്റെ നേതൃത്വത്തില്‍ വയനാട് ചുരത്തിലൂടെ മഴയാത്ര സംഘടിപ്പിച്ചു, ഇന്നലെ രാവിലെ ലക്കിടിയില്‍ നിന്നും ആരംഭിച്ച മഴയാത്രയ്ക്ക് ചുരം ഗ്രീന്‍ ബ്രിഗേഡിന്റെ പ്രസിഡണ്ട് മുഹമ്മദ് ഇരഞ്ഞോണ അധ്യക്ഷത വഹിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഫ്‌ളാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ചു. സി എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ ഹൈസ്‌കൂള്‍ വാഴക്കാട്,മര്‍ക്കസ് ലോ കോളേജ്,മര്‍ക്കസ് യൂനാനി മെഡിക്കല്‍ കോളേജ് പുതുപ്പാടി'ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍  തുടങ്ങിയ വിദ്യാഭ്യാസം സ്ഥാപനങ്ങള്‍ മഴ യാത്രയില്‍ പങ്കെടുത്തു.
നാലാം വളവില്‍ വെച്ച് നടന്ന സമാപന ചടങ്ങ് ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മനാഫ് മുഖ്യാതിഥിയായി നടന്ന പരിപാടിയില്‍ പൂനൂര്‍ ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മജീദ്,കണ്‍വീനര്‍ ഷംസുദ്ദീന്‍, ,ഉസ്മാന്‍ ചാത്തന്‍ചിറ, ഷാഹിദ് കുട്ടമ്പൂര്‍ എം ആര്‍ എം മാനേജ്‌മെന്റ് കോഡിനേറ്റര്‍,മിറാസ്  ഹോസ്പിറ്റല്‍ ഭാരവാഹികളായ റാസിഫ്,അഫ്‌സല്‍ കോളിക്കല്‍,അനീസ്,നൗഷാദ് കോയങ്ങോറന്‍ ,സി പി സി രാമന്‍,ഫൈസല്‍ തേക്കില്‍, മുന്‍ പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ഗിരീഷ് ജോണ്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു,

പ്രവര്‍ത്തകരായ ഷമീര്‍ കെ എസ് എസ്,
മജീദ് കണലാട്,സലാം പുല്ലങ്കല്‍,അര്‍ഷാദ് അടിവാരം, അഷറഫ്,ഷഹല്‍,നിഷാദ് വി എച്ച്,നിസാം വിഎച്ച്,സുരേഷ് എംപി,മുജീബ് ജാസ്,സിറാജ് അടിവാരം,നിസാര്‍,വിഎച്ച് മുനീര്‍ വി.ച്ച്, മുനീര്‍ അടിവാരം സുനില്‍ വാസുദേവ്,നസീര്‍, മുഹ്‌സില്‍ പിലാശ്ശേരി,നൗഷാദ് ബാവൂട്ടി തുടങ്ങിയവര്‍ പങ്കെടുത്തുഗഫൂര്‍ ഒതയോത്ത് സ്വാഗതവും ഷൗക്കത്ത് എലിക്കാട് നന്ദിയും പറഞ്ഞു

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ