കേരളം

നിര്‍ദിഷ്ട മൈസൂര്‍- കുട്ടാ-മാനന്തവാടി-കുറ്റ്യാടി-പുറക്കാട്ടിരി (കോഴിക്കോട്) ദേശീയപാത ഉടന്‍ യാഥാര്‍ത്ഥ്യമാക്കണം : ദേശീയ പാത വികസന സമിതി സമിതി

 നിര്‍ദിഷ്ട മൈസൂര്‍- കുട്ടാ-മാനന്തവാടി-കുറ്റ്യാടി-പുറക്കാട്ടിരി (കോഴിക്കോട്) ദേശീയപാത ഉടന്‍ യാഥാര്‍ത്ഥ്യമാക്കണം : ദേശീയ പാത വികസന സമിതി സമിതി

കുറ്റ്യാടി : നിര്‍ദിഷ്ട മൈസൂര്‍-കുട്ട-മാനന്തവാടി- കുറ്റ്യാടി- പുറക്കാട്ടിരി(കോഴിക്കോട്) ദേശീയപാത പ്രധാനമന്ത്രിയുടെ 'ഗതിശക്തി' പദ്ധതിയില്‍ ഉള്‍പ്പെടുത്തി യാഥാര്‍ത്ഥ്യമാക്കുവാന്‍ ഉടന്‍ അടിയന്തര നടപടി സ്വീകരിക്കുവാന്‍ കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ തയ്യാറാവണമെന്ന്  പുറക്കാട്ടിരി (കോഴിക്കോട്) - പേരാമ്പ്ര - കുറ്റ്യാടി - മാനന്തവാടി ഗോണിക്കുപ്പ - മൈസൂര്‍ ദേശീയ പാത വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ കുറ്റ്യാടി എം ഐ യുപി സ്‌കൂളില്‍ സംഘടിപ്പിച്ച ശ്രദ്ധ ക്ഷണിക്കല്‍ സദസ്സ് ആവശ്യപ്പെട്ടു.

രാത്രികാല യാത്രാ നിരോധനം മൂലം ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന മലബാറുകാരായ വിവിധ രംഗങ്ങളിലെ യാത്രക്കാര്‍ക്ക് കര്‍ണാടകയുമായി എളുപ്പത്തില്‍ ബന്ധപ്പെടാവുന്ന ദൈര്‍ഘ്യം കുറഞ്ഞ, രാത്രികാല യാത്ര നിരോധനം ഇല്ലാത്ത, നിലവിലുള്ള ഏക പാതയാണിത്. നൂറുകണക്കിന് വാഹനങ്ങളും ആയിരക്കണക്കിന് യാത്രക്കാരുമാണ് രാത്രിയില്‍ ഈ റോഡിനെ ആശ്രയിക്കുന്നത്. വനംവകുപ്പിന്റെ ഭൂമി ആവശ്യമില്ലാത്ത കുറഞ്ഞ ചിലവില്‍ നിര്‍മിക്കാവുന്ന, താമരശ്ശേരി ചുരത്തിലെ ദിനംപ്രതിയുള്ള യാത്ര കുരുക്കിന് ശാശ്വത പരിഹാരം ആകുന്ന, യാതൊരു സാങ്കേതിക തടസ്സങ്ങളോ പാരിസ്ഥിതിക പ്രശ്‌നങ്ങളോ ഇല്ലാത്ത വനസംരക്ഷണം ഉറപ്പാക്കുന്ന 24 മണിക്കൂറും ബസ് ഗതാഗതം നടക്കുന്ന പാതയാണിത്. മലബാറിന്റെ സമഗ്ര മുന്നേറ്റത്തിനും ടൂറിസം രംഗത്തുള്ള വളര്‍ച്ചക്കും വന്‍ കുതിപ്പേകുന്ന പദ്ധതിയാണിത് . കോഴിക്കോട് മൈസൂര്‍ എന്ന രണ്ട് പ്രധാന ടൗണുകളെ ബന്ധിപ്പിക്കുന്ന പാത എന്ന നിലയില്‍ ഇതിന് വളരെ പ്രാധാന്യമുണ്ട്. രാജ്യത്തെ 44 സാമ്പത്തിക ഇടനാഴികളില്‍ ഒന്നായി പ്രഖ്യാപിച്ച ബാംഗ്ലൂര്‍ - മലപ്പുറം ഇടനാഴി ഭാരത് മാല പദ്ധതികള്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മിക്കുന്നത്.  വയനാടിന്റെയും മലബാറിന്റെയും പൊതു വികസനത്തിന് ആക്കം കൂട്ടുന്ന പദ്ധതിയാണിത്, ഒരു റോഡിനും ബദല്‍ അല്ല ഈ പദ്ധതി. വനമേഖലയേയും  പാരിസ്ഥിതി ലോല  മേഖലയെയും ഒഴിവാക്കി കൊണ്ടാണ് ഈ റോഡ് ക്രമീകരിച്ചിരിക്കുന്നത്.
 യോഗത്തില്‍ ദേശീയപാത വികസന സമിതി കോഡിനേറ്റര്‍ സോജന്‍ ആലക്കല്‍ അധ്യക്ഷത വഹിച്ചു. ഈ പദ്ധതിക്കായി 7134 കോടി രൂപ വകയിരുത്തിയതായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിന്‍ ഗഡ്കരി അടുത്തകാലത്ത് അറിയിച്ചതായി ചടങ്ങ് ഉദ്ഘാടനം ചെയ്ത ദേശീയപാത വികസന സമിതി ചെയര്‍മാന്‍ കെ എ ആന്റണി പറഞ്ഞു.
 സംസ്ഥാനത്ത് ഇപ്പോള്‍ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന എന്‍എച്ച് 66 ആറുവരി പാതയുടെ പണി പൂര്‍ത്തീകരിക്കുന്നതോടെ മൈസൂരിനെ കൊച്ചി വിഴിഞ്ഞം തുടങ്ങിയ അന്താരാഷ്ട്ര തുറമുഖങ്ങളുമായി ബന്ധപ്പെടുത്തുവാന്‍ ഈ പാതയ്ക്ക് കഴിയും എന്നത് വന്‍ നേട്ടമാണ്. 2018ല്‍ നിര്‍ദിഷ്ട ദേശീയപാത വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ ഇപ്പോഴത്തെ പട്ടികജാതി വികസന വകുപ്പ് മന്ത്രി കേളുവിന്റെയും ഇ കെ വിജയന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ഈ റോഡ് കടന്നുപോകുന്ന വിവിധ നിയോജക മണ്ഡലത്തിലെ എംഎല്‍എമാരായ മന്ത്രി ടി പി രാമകൃഷ്ണന്‍, എ കെ ശശീന്ദ്രന്‍, പാറക്കല്‍ അബ്ദുള്ള, പുരുഷന്‍ കടലുണ്ടി, സി കെ നാണു  എന്നിവര്‍ ഒപ്പിട്ട  നിവേദനം ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയനും, കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ക്കരിക്കും സമര്‍പ്പിച്ചിരുന്നു എന്ന് യോഗം ചൂണ്ടിക്കാട്ടി, ഈ റോഡ് കേന്ദ്ര ഗതാഗത വകുപ്പിന്റെ പരിഗണനയില്‍ ഉണ്ടെങ്കിലും ബന്ധപ്പെട്ട  ജനപ്രതിനിധികളുടെയും  സംസ്ഥാന ഗവണ്‍മെന്റിന്റെയും  ഭാഗത്തുനിന്ന് ശക്തമായ സമ്മര്‍ദ്ദം ഇനിയും ഉണ്ടാകണം എന്നും യോഗം ആവശ്യപ്പെട്ടു. ഈപാത കടന്നു പോകുന്ന തിരുനെല്ലി പഞ്ചായത്തു മുതല്‍ കോഴിക്കോട് ജില്ലയിലെ തലക്കുളത്തൂര്‍ പഞ്ചായത്തുവരെയുള്ള മിക്ക ഗ്രാമ ബ്ലോക്ക് പഞ്ചായത്തുകളും ഈ റോഡ് യാഥാര്‍ഥ്യമാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രേമേയം പാസാക്കി കേന്ദ്ര - സംസ്ഥാന ഗവണ്മെന്റുകള്‍ക്ക് അയച്ചിരുന്നു എന്നും യോഗം ചൂണ്ടിക്കാട്ടി.
 ഒക്ടോബര്‍ 27ന് ശനിയാഴ്ച കുറ്റ്യാടി യുപി സ്‌കൂളില്‍ വച്ച് വമ്പിച്ച ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുവാന്‍ യോഗം തീരുമാനിച്ചു അന്നത്തെ യോഗത്തില്‍ എല്ലാ രാഷ്ട്രീയകക്ഷി നേതാക്കളും ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും വിവിധ സംഘടന നേതാക്കളും പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു
 യോഗത്തില്‍   പി പി ആലിക്കുട്ടി , കെ സി കൃഷ്ണന്‍ ,അഡ്വക്കേറ്റ് ജോര്‍ജ് വാതുപറമ്പില്‍, രഘുനാഥ് സി പി, ജോണ്‍സന്‍ കളത്തൂര്‍,  സാജന്‍ ജേക്കബ് , ഡൊമിനിക് ചെറിയാന്‍ ,റോബിന്‍ ജോസഫ് , സതീശന്‍ മൊകേരി ,ജോസ് , ജോണ്‍സന്‍ പി  വി  തുടങ്ങിയവര്‍  പ്രസംഗിച്ചു.


middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ