കേരളം

സ്വര്‍ണക്കുതിപ്പിന് ഒരാശ്വാസം; സ്വര്‍ണവില കുറഞ്ഞു

 സ്വര്‍ണക്കുതിപ്പിന് ഒരാശ്വാസം; സ്വര്‍ണവില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് 160 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,800 രൂപയായി. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 7100 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസം തുടങ്ങിയത് മുതല്‍ സ്വര്‍ണം റോക്കറ്റ് സ്പീഡിലായിരുന്നു കുതിച്ച് പാഞ്ഞത്. അമേരിക്കയില്‍ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞതിന്റെ കണക്ക് പുറത്ത് വന്നതാണ് സ്വര്‍ണവിലയ്ക്ക് സഡന്‍ ബ്രേക്കിട്ടത്.വെള്ളിയാഴ്ച 56,960 രൂപയായി ഉയര്‍ന്നാണ് സ്വര്‍ണവില റെക്കോര്‍ഡിട്ടത്. തുടര്‍ന്ന് ശനിയാഴ്ച വിലയില്‍ മാറ്റം ഉണ്ടായിരുന്നില്ല. 57000 കടന്നും കുതിക്കുമെന്ന സൂചനയ്ക്കിടെയാണ് സ്വര്‍ണവില ഇടിഞ്ഞത്. പോയ ആറ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലായി അമേരിക്കയില്‍ തൊഴില്‍ സൃഷ്ടി. തൊഴിലില്ലായ്മ 4.1 ശതമാനത്തിലേക്ക് താഴ്ന്നത് മൂലം ഇനി ഒരു കടുത്ത നിരക്ക് വെട്ടിക്കുറക്കലിന് യു എസ് ഫെഡ് തയ്യാറായേക്കില്ലെന്നാണ് സൂചിപ്പിക്കുന്നത്.

നവംബറില്‍ അര ശതമാനം കൂടി നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ മങ്ങിയതോടെ സ്വര്‍ണത്തിന് നിക്ഷേപക മനസില്‍ തിളക്കം മങ്ങുകയായിരുന്നു. അല്ലെങ്കില്‍ തന്നെ കടിഞ്ഞാണില്ലാതെ പായുന്ന സ്വര്‍ണവിലയില്‍ ഒരു 'തിരുത്ത്' വരുമെന്ന വിദഗ്ധരുടെ പ്രവചനവും നിലനില്‍ക്കുന്നു. എന്നാലും ഈ വാരം ഫെഡ് ഉദ്യോഗസ്ഥര്‍ നടത്താനിരിക്കുന്ന പ്രസ്താവനകളും ഉറ്റുനോക്കുകയാണ് നിക്ഷേപകര്‍. ഒപ്പം തന്നെ പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ ഗതിയും സ്വര്‍ണ വിലയെ ബാധിക്കും.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ