കോഴിക്കോട്: എസന്‍സ് ഗ്ലോബല്‍ സംഘടിപ്പിക്കുന്ന പരിണാമ സിദ്ധാന്തം ചര്‍ച്ചയാകുന്ന പൊതു സംവാദ പരിപാടി 'ജീനോണ്‍' ഒക്ടോബര്‍ 12ന് കോഴിക്കോട് സംഘടിപ്പിക്കും. സ്വതന്ത്ര ചിന്തകനും പ്രഭാഷകനുമായ ചന്ദ്രശേഖര്‍ രമേശ്, ഡോക്ടര്‍ ദിലീപ് മമ്പള്ളില്‍, ഡോക്ടര്‍ പ്രവീണ്‍ ഗോപിനാഥ് എന്നിവര്‍ക്ക് പുറമേ മോഡറേറ്ററായി ടി ആര്‍ ആനന്ദും എത്തും. പൊതു സംവാദ പരിപാടിയില്‍ പാനലിസ്റ്റുകളോട് ആര്‍ക്കും നേരിട്ട് സംശയങ്ങള്‍ ചോദിക്കാം. മികച്ച ചോദ്യത്തിന് 5000 രൂപ സമ്മാനത്തുകയും സംഘാടകര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എസന്‍സ് ഗ്ലോബല്‍ നടത്തുന്ന ലോകത്തിലെ ഏറ്റവും വലിയ നാസ്തിക സമ്മേളനം ലിറ്റ്മസ്'24 ലാണ് ജീനോണ്‍ അരങ്ങേറുന്നത്. 2024 ഒക്ടോബര്‍ 12ന് കോഴിക്കോട് സ്വപ്നനഗരിയിലുള്ള കാലിക്കറ്റ് ട്രെയ്ഡ് സെന്ററിലാണ് പരിപാടി നടക്കുന്നത്.
പരിണാമത്തെ കുറിച്ച് എന്തും ചോദിക്കാം: എസന്‍സ് ഗ്ലോബല്‍ 'ജീനോണ്‍' ഒക്ടോബര്‍ 12ന് കോഴിക്കോട്
അഭിപ്രായങ്ങൾ (Comments)