കേരളം

പ്രവാസി വയനാട് (യുഎഇ) പ്രതിനിധി സമര പന്തല്‍ സന്ദര്‍ശിച്ചു.

 പ്രവാസി വയനാട് (യുഎഇ) പ്രതിനിധി സമര പന്തല്‍ സന്ദര്‍ശിച്ചു.

കണ്ണൂര്‍:കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് 'പോയിന്റ് ഓഫ് കോള്‍' അനുമതി ആവശ്യപ്പെട്ടുകൊണ്ട്, കണ്ണൂര്‍ എയര്‍പോര്‍ട്ട് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ രാജീവ് ജോസഫ് നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രവാസി വയനാട് (യുഎഇ) പ്രതിനിധി  ജീസ് തോമസ് സമര പന്തല്‍ സന്ദര്‍ശിച്ചു. സമരത്തില്‍ പങ്കാളികളായ   എല്ലാവര്‍ക്കും ജീസ് തോമസ് നന്ദി പറഞ്ഞു. 'പോയിന്റ് ഓഫ് കോള്‍' അനുമതി ലഭിച്ചാല്‍, അന്താരാഷ്ട്ര യാത്രകളെ സുഗമമാക്കുകയും പ്രാദേശിക സമ്പദ് വ്യവസ്ഥയെ മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.
നിരവധി കൂട്ടായ്മകളും, പ്രവാസികളും, പ്രദേശവാസികളും  സമരത്തിനു പിന്തുണ അറിയിച്ച് കൊണ്ട് രംഗത്ത് വരുന്നുണ്ട്.


middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ