കേരളം

വിദേശ വിദ്യാഭ്യാസ തട്ടിപ്പുകള്‍ വ്യാപകമാകുന്നതിനിടെ 65 പേര്‍ക്ക് ജപ്പാനിലേക്ക് സ്‌കോളര്‍ഷിപ്പ് നല്‍കി ജാപ്പനീസ് ലാംഗ്വേജ് അക്കാദമി; ഇന്ത്യയില്‍ നിന്ന് ഒരുവര്‍ഷം ഇത്രയും പേര്‍ ഇതാദ്യം

 വിദേശ വിദ്യാഭ്യാസ തട്ടിപ്പുകള്‍ വ്യാപകമാകുന്നതിനിടെ 65 പേര്‍ക്ക് ജപ്പാനിലേക്ക് സ്‌കോളര്‍ഷിപ്പ് നല്‍കി ജാപ്പനീസ് ലാംഗ്വേജ് അക്കാദമി;  ഇന്ത്യയില്‍ നിന്ന് ഒരുവര്‍ഷം ഇത്രയും പേര്‍ ഇതാദ്യം

കോഴിക്കോട്: വിദേശ വിദ്യാഭ്യാസ മേഖലയില്‍ തട്ടിപ്പുകള്‍ വ്യാപകമാകുന്നതിനിടെ 65 പേര്‍ക്ക് സ്‌കോളര്‍ഷിപ്പോടെ ജപ്പാനില്‍ ഉപരിപഠനവും തൊഴിലും സാധ്യമാക്കി ജാപ്പനീസ് ലാംഗ്വേജ് അക്കാദമി. ഈ വര്‍ഷം രണ്ടുഘട്ടങ്ങളായാണ് ഇത്രയും വിദ്യാര്‍ഥികളെ ജപ്പാനിലേക്ക് അയയ്ക്കുന്നത്. രണ്ടാംഘട്ടത്തില്‍പ്പെട്ട 35 പേര്‍ക്ക് ഇന്നലെ കോഴിക്കോട്ടെ നഗര കൂട്ടായ്മ സ്‌നേഹാദരമൊരുക്കി. നടക്കാവ് ഈസ്റ്റ് അവന്യൂ ഹോട്ടലില്‍ നടന്ന ചടങ്ങ് ഓയിസ്‌ക ഇന്റര്‍നാഷണല്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ അരവിന്ദ് ബാബു ഉദ്ഘാടനം ചെയ്തു.ഇന്ത്യയില്‍നിന്ന് ഒരു വര്‍ഷം  ഇത്രയും പേര്‍ ജപ്പാനിലേക്കു പോകുന്നത് ഇതാദ്യമാണ്. മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സ്‌കോളര്‍ഷിപ്പ് നല്‍കുന്നുവെന്നതും ശ്രദ്ധേയം. നാലു പേര്‍ക്ക് ഒരു വര്‍ഷത്തെ പഠനവും തുടര്‍ന്ന് അഞ്ചുവര്‍ഷത്തേക്കു ജോലിയും വാഗ്ദാനം ചെയ്യുന്ന കരാറും  ലഭിക്കും, ഇവരുടെ വിമാന ടിക്കറ്റ് ഉള്‍പ്പെടെ ചെലവുകള്‍ ജാപ്പനീസ് ലാംഗ്വേജ് അക്കാദമി വഹിക്കും.

കഴിഞ്ഞ 14 വര്‍ഷത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ആയിരക്കണക്കിന് വിദ്യാര്‍ഥികളെയും ഉദ്യോഗാര്‍ഥികളെയും ജപ്പാനിലേക്ക് അയച്ച ജെഎല്‍എ അടുത്ത വര്‍ഷം അഞ്ഞൂറു പേരേ ജപ്പാനിലേക്ക് അയയ്ക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച അക്കാദമി എംഡി ഡോ. സുബിന്‍ വാഴയില്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകന്‍ ഫിറോസ് ഖാന്‍ , ബാലു തുടങ്ങിയവര്‍ സംസാരിച്ചു.



middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ