തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍. പവന് ഇന്ന് 600 രൂപയാണ് വര്‍ധിച്ചത്. 55,680 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 75 രൂപ കൂടി 6960 രൂപയിലെത്തി. മെയില്‍ രേഖപ്പെടുത്തിയ റെക്കോര്‍ഡ് ആണ് ഇന്ന് തിരുത്തിയത്. പവന് 55,120 രൂപയായിരുന്നു അന്ന്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. പടിപടി ഉയര്‍ന്ന സ്വര്‍ണവില തിങ്കളാഴ്ചയാണ് വീണ്ടും 55000 കടന്നത്. അമേരിക്ക പലിശ നിരക്ക് കുത്തനെ കുറച്ചതോടെ കുതിച്ചുയരുകയാണ് സ്വര്‍ണവില. മേയ് 20ന് ശേഷം വീണ്ടും സര്‍വകാല റെക്കോഡിലെത്തി. യു എസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ അര ശതമാനം നിരക്കിളവ് പ്രഖ്യാപിച്ചതോടെ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയുകയായിരുന്നു.
പലിശ കുറഞ്ഞ ബാങ്ക് നിക്ഷേപങ്ങള്‍ അനാകര്‍ഷകമായതോടെ സ്വര്‍ണം സുരക്ഷിതമെന്ന തോന്നലിലാണ് നിക്ഷേപകരുടെ നീക്കം. പലിശ കുറവിലേക്ക് ആഗോള ബാങ്കുകള്‍ നീങ്ങുന്നതോടെ വില കുറച്ച് ദിവസത്തേക്ക് ഉയര്‍ന്ന് തന്നെ നില്‍ക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പണിക്കൂലിയും ജി എസ് ടിയുമുള്‍പ്പെടെ 60,000 ന് മുകളില്‍ നല്‍കിയാലേ ഒരു പവന്‍ ആഭരണമായി വാങ്ങാന്‍ കഴിയൂ. ഉത്സവ- വിവാഹ പര്‍ച്ചേസുകള്‍ നടത്താനിരിക്കുന്നവര്‍ക്ക് വലിയ തിരിച്ചടിയാണ് വിലക്കയറ്റം.
സ്വര്‍ണ്ണവില സര്‍വകാല റെക്കോര്‍ഡില്‍; ഇന്ന് വര്‍ധിച്ചത് 600 രൂപ
അഭിപ്രായങ്ങൾ (Comments)