കേരളം

എസെന്‍സ് ഗ്ലോബല്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് കുരീപ്പുഴ ശ്രീകുമാറിന്

 എസെന്‍സ്  ഗ്ലോബല്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് കുരീപ്പുഴ ശ്രീകുമാറിന്

തൃശ്ശൂര്‍: എസെന്‍സ് ഗ്ലോബല്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് കവി കുരീപ്പുഴ ശ്രീകുമാറിന്. സ്വതന്ത്ര ചിന്തയ്ക്കും നിരീശ്വരവാദത്തിനും  നല്‍കുന്ന സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ്. കലാ-സാംസ്‌കാരിക രംഗത്തെ പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ ശബ്ദമലിനീകരണം ഉള്‍പ്പെടെയുള്ള സാമൂഹികതിന്മകള്‍ക്കെതിരെയുള്ള പോരാട്ടവും കേരളത്തിന്റെ വടക്കെ അറ്റം മുതല്‍ തെക്കെ അറ്റം വരെ നടത്തിയ മതേതര പദയാത്രയും അവാര്‍ഡ് പരിഗണനയ്ക്ക് കാരണമാണ്. 40000 രൂപയും മെഡലിയനും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഒക്ടോബര്‍ 12 ന് കോഴിക്കോട്  സ്വപ്നനഗരിയില്‍  വച്ച് എസന്‍സ് ഗ്ലോബല്‍ സംഘടിപ്പിക്കുന്ന  നാസ്തിക സമ്മേളനം ലിറ്റ്മസ്-24ല്‍ വച്ച് പുരസ്‌കാരം സമര്‍പ്പിക്കും.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ