കണ്ണൂര്‍: കുടുംബശ്രീ വയനാട് ജില്ലാ മിഷന്റെ നേതൃത്വത്തില്‍ മാനന്തവാടി നഗരസഭ സിഡിഎസ് 1 'ചലനം ' മെന്റഷിപ് പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിച്ച ഗോള്‍ സെറ്റിങ് വര്‍ക്ക് ഷോപ്പ് കണ്ണൂര്‍ യമുനതീരം റിസോര്‍ട്ടില്‍ വെച്ചു നടന്നു. പരിശീലന പരിപാടി സിഡിഎസ് ചെയര്‍പേഴ്‌സണ്‍ വത്സമാര്‍ട്ടിന്‍ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. ഉദ്ഘാടന പരിപാടിയില്‍ ബ്ലോക്ക് കോ - ഓര്‍ഡിനേറ്റര്‍ രേഷ്മ,നീലേശ്വരം എന്‍യുഎല്‍എം സിറ്റി മിഷന്‍ മാനേജര്‍ നിധിന്‍, എംസിജി മെമ്പര്‍മാരായ മനു. ജി, അനിയന്‍കുഞ്ഞ്, സീമ ചന്ദ്രന്‍, മെന്റ്റര്‍ മിനി, എന്‍യുഎല്‍എം സി.ഒ ജിഷ തുടങ്ങിയവര്‍ സന്നി ഹിതരായിരുന്നു. സിറ്റി മിഷന്‍ മാനേജര്‍ പി.എം ജമാലുദ്ധീ ന്‍ സ്വാഗതം പറഞ്ഞു. എംസിജി കോര്‍ ഗ്രൂപ്പ് അംഗങ്ങളുടെ നേതൃത്വത്തില്‍ ആണ് പരിശീലനം നടന്നത്. പരിശീലനത്തിന്റെ രണ്ടാം ദിവസം പയ്യന്നൂര്‍ നഗരസഭ സിഡിഎസ് സന്ദര്‍ശിക്കുകയും പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കുകയും ചെയ്തു. സഡിഎസ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, ഐആര്‍ജി ഗ്രൂപ്പ് അംഗങ്ങള്‍, ജില്ലാ മിഷന്‍ ടീമംഗങ്ങള്‍ എന്നിവരാണ് പരിശീലനാര്‍ഥികള്‍. മൂന്നാമത്തെ ദിവസം മികവാര്‍ന്ന പ്രവര്‍ത്തനങ്ങളുടെ ഒരു വ്യക്തമായ പ്ലാനിങ്ങോടുകൂടി പരിശീലനം സമാപിച്ചു.
ഗോള്‍ സെറ്റിങ് വര്‍ക്ക് ഷോപ്പ് നടത്തി
അഭിപ്രായങ്ങൾ (Comments)