കേരളം

നിടുംപൊയില്‍-പേരിയ റോഡ്: കണ്ണൂര്‍ പിഡബ്ല്യുഡി ഓഫീസ് കോണ്‍ഗ്രസ് ഉപരോധിച്ചു

 നിടുംപൊയില്‍-പേരിയ റോഡ്:  കണ്ണൂര്‍ പിഡബ്ല്യുഡി ഓഫീസ് കോണ്‍ഗ്രസ് ഉപരോധിച്ചു

കണ്ണൂര്‍: നിടുംപൊയില്‍ പേരിയ ചുരം റോഡ് യുദ്ധകാല അടിസ്ഥാനത്തില്‍ പുനര്‍നിര്‍മ്മാണം നടത്തുക, താല്‍ക്കാലിക ബദല്‍ സംവിധാനം അടിയന്തിരമായി പൂര്‍ത്തീകരിച്ച് ബസ് ഗതാഗതം പുനരാരംഭിക്കുക, പേരിയ ചുരത്തോടുള്ള അധികൃതരുടെ അനാസ്ഥ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് വയനാട് തവിഞ്ഞാല്‍ മണ്ഡലം കോണ്‍ഗ്രസ്സ്  കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ പിഡബ്ല്യുഡി ഓഫീസ് ഉപരോധിച്ചു.ഉപരോധ സമരം കെപിസിസി അംഗം രാജീവ് ഉത്ഘാടനം ചെയ്തു. വാളാട് മണ്ഡലം പ്രസിഡന്റ് ടോമി അധ്യക്ഷനായിരുന്നു.


 വയനാട് ഡി സി സി ജനറല്‍ സെക്രട്ടറി  എം.ജി ബിജു, ജില്ലാപഞ്ചായത് മെമ്പര്‍ മീനാക്ഷി രാമന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ സ്വപ്ന പ്രിന്‍സ്, ജോബി ജോസഫ്, തവിഞ്ഞാല്‍ മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ് ജെയിംസ് അടപ്പൂര്‍, സ്റ്റാന്‍ലി നെല്ലിക്കുന്നേല്‍, തോമസ് എം എം എന്നിവര്‍ സംസാരിച്ചു. പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയറുമായി ചര്‍ച്ച നടത്തിയ അടിസ്ഥാനത്തില്‍ 15 ദിവസത്തിനുള്ളില്‍
ബദല്‍ റോഡ് നിര്‍മ്മിച്ച് പൊതുഗതാഗതം ഉറപ്പുവരുത്തും എന്ന് ഉറപ്പ് ലഭിച്ചതായി കോണ്‍ഗ്രസ് വ്യക്തമാക്കി.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ
16-Sep-2024
vha4i5
13-Sep-2024
lm130f
09-Sep-2024
ipx4xq