താമരശ്ശേരി : വയനാട് ചുരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായ നിര്‍ദ്ദിഷ്ട വയനാട് ചുരം ബൈപാസ് (ചിപ്പിലിത്തോട് - മരുതിലാവ്- തളിപ്പുഴ) റോഡിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തിരുവമ്പാടി നിയോജക മണ്ഡലം എംഎല്‍എ ലിന്റോ ജോസഫിന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു.താമരശ്ശേരിയില്‍ ചേര്‍ന്ന അവലോകന യോഗം താമരശ്ശേരി രൂപത ബിഷപ് മാര്‍റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു.ദേശീയപാത കോഴിക്കോട് മുതല്‍ മുത്തങ്ങ വരെ നാല് വരി പാതയാക്കി വികസപ്പിക്കുന്ന പദ്ധതി ഫലപ്രദമാവണമെങ്കില്‍ ചുരത്തില്‍ ബൈപാസ് വേണമെന്ന് ബിഷപ് പറഞ്ഞു.മലയോര ജനതയുടെ യാത്രാദുരിതത്തിന് പരിഹാരമായ ചുരം ബൈപാസ് യാഥാര്‍ഥ്യമാക്കുന്നതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചുരത്തിലെ യാത്രാദുരിതത്തിന് നിര്‍ദിഷ്ട ബൈപാസ് അനിവാര്യമാണെന്നും അതിനു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ബഡ്ജറ്റില്‍ സാധ്യത പഠനത്തിനു വേണ്ടി ഫണ്ട് വകയിരുത്തിയതായും യോഗത്തില്‍ അധ്യക്ഷത വഹിച്ച ലിന്റോ ജോസഫ് എം എല്‍ എ പറഞ്ഞു. ബൈപാസ് യാഥാര്‍ഥ്യമാക്കുന്നതിന് നാടിനൊപ്പം നിലകൊള്ളുമെന്നും എം എല്‍ എ വ്യക്തമാക്കി.യോഗത്തില്‍ ഗതാഗത മന്ത്രാലയം തിരുവനന്തപുരം റീജിണല്‍ ഓഫീസര്‍ (ആര്‍.ഒ) ബി.ടി.ശ്രീധര, ദേശീയപാത എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.വിനയരാജ്, കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ്, പുതുപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നജ്മുന്നീസ ഷെരീഫ്. വയനാട് ചുരം ബൈപാസ് ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ വി.കെ.ഹുസൈന്‍ കുട്ടി, ജനറല്‍ കണ്‍വീനര്‍ ടി.ആര്‍.ഓമനക്കുട്ടന്‍, ഗിരീഷ് തേവള്ളി, കെ.സി.വേലായുധന്‍, ജോണി പാറ്റാനി, വി.കെ.മൊയ്തു മുട്ടായി, സൈദ് തളിപ്പുഴ, റെജി ജോസഫ്, വി.കെ അഷറഫ്, റാഷി താമരശ്ശേരി, അഷറഫ് വൈത്തിരി, ഷാജഹാന്‍ തളിപ്പുഴ, സി.സി. തോമസ്, പി.കെ. സുകുമാരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നിര്‍ദ്ദിഷ്ട വയനാട് ചുരം ബൈപാസ് റോഡ്;അവലോകന യോഗം ചേര്‍ന്നു.
അഭിപ്രായങ്ങൾ (Comments)