കേരളം

നൃത്ത അധ്യാപകര്‍ നൃത്ത അര്‍ച്ചന നടത്തി.

 നൃത്ത അധ്യാപകര്‍ നൃത്ത അര്‍ച്ചന നടത്തി.

ഗുരുവായൂര്‍; അധ്യാപക ദിനത്തോടനുബന്ധിച്ച്  ഗുരുവായൂരില്‍ ആള്‍ കേരള ഡാന്‍സ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ വയനാട്  നൃത്ത അധ്യാപകര്‍ നൃത്ത അര്‍ച്ചന നടത്തി.ഗുരുവായൂരില്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന നൃത്ത പരിപാടിയില്‍ പതിനെട്ട് നര്‍ത്തകി നര്‍ത്തകന്‍മാര്‍ ചേര്‍ന്ന് നൃത്തം അവതരിപ്പിച്ചു. താള പ്രവീണ മഞ്ജുനാഥ്.എന്‍  പുത്തൂര്‍, നാട്യരത്‌ന മനോജ് മാനന്തവാടി, രശ്മി ഷാബു പുല്‍പ്പള്ളി,ഉണ്ണികൃഷ്ണന്‍ എം കെ, ശ്രീജ ഉണ്ണികൃഷ്ണന്‍, സുകു.കെ.എസ് ,റീമ പപ്പന്‍, കലാമണ്ഡലം ഉഷ രാജേന്ദ്രപ്രസാദ്, അനഘ.എസ്.ദാസ്, ശാന്തമ്മ ചന്ദ്രന്‍, റിതു.കെ.ആര്‍, സിജിത.കെ, സിന്ധു സുനില്‍, അശ്വിനി.പി, സദാശിവന്‍ എന്‍. വി,ജ്യോതി ബാബു, ജിതിക പ്രേം, എന്നീ നൃത്ത അധ്യാപകര്‍ ഭരതനാട്യവും അമയ. എം.കൃഷ്ണന്‍ മോഹിനിയാട്ടവും അവതരിപ്പിച്ചു.


സുഭാഷ് വയനാട് ചമയം നിര്‍വഹിച്ചു. മുണ്ടക്കൈ ഉരുള്‍പൊട്ടല്‍  സാക്ഷ്യം വഹിക്കുകയും  ഉറ്റവരും ബന്ധു ജനങ്ങളും നഷ്ടപ്പെട്ട  മുണ്ടകൈയ്യിലെ നൃത്ത  അദ്ധ്യാപിക ജിതികപ്രേം ഭാവയാമി രഘുരാമം നൃത്തശില്‍പ്പത്തിലൂടെ  നൃത്താര്‍ച്ചയില്‍ പങ്കാളിയായി.പ്രശസ്ത നര്‍ത്തകനായ  മഞ്ജുനാഥ്. എന്‍.പുത്തൂര്‍ (ബാംഗ്ലൂര്‍ )ആണ് നൃത്ത ശില്‍പത്തിന്റെ കോറിയോഗ്രാഫി നിര്‍വഹിച്ചത് .


middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ