കേരളം

മന്ത്രിസഭ ഉപസമിതി വയനാട്ടില്‍ തുടരും, തെരച്ചില്‍ തുടരുന്നതില്‍ അന്തിമ തീരുമാനം സൈന്യത്തിന്റേതെന്ന് മന്ത്രിസഭാ യോഗം

 മന്ത്രിസഭ ഉപസമിതി വയനാട്ടില്‍ തുടരും, തെരച്ചില്‍ തുടരുന്നതില്‍ അന്തിമ തീരുമാനം സൈന്യത്തിന്റേതെന്ന് മന്ത്രിസഭാ യോഗം

തിരുവനന്തപുരം: മന്ത്രിസഭ ഉപസമിതി വയനാട്ടില്‍ തുടരും. തെരച്ചില്‍ തുടരുന്നതില്‍ സൈന്യം അന്തിമ തീരുമാനം എടുക്കട്ടെ എന്ന് മന്ത്രിസഭ യോഗം തീരുമാനിച്ചു. പുനരധിവാസത്തിനുള്ള ടൌണ്‍ ഷിപ്പ് രാജ്യത്തെ വിദഗ്ധരുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കും. രാജ്യത്തെ തന്നെ ഏറ്റവും ബൃഹത്തായ പുനരധിവാസ പദ്ധതിയാണ് ആലോചനയിലുള്ളത്. ടൗണ്‍ഷിപ്പ് തന്നെ നിര്‍മിച്ച് ഇവരെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരനാണ്ശ്രമം. വയനാട്ടില്‍ ദുരന്തത്തിനിരയായവരുടെ പുനരധിവാസമായിരുന്നു മന്ത്രിസഭായോഗത്തിലെ  പ്രധാന അജണ്ട. ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് ഉടന്‍ വാടക വീടു കണ്ടെത്തും.  സ്ഥിരമായ പുനരവധിവാസ പദ്ധതി പരിഗണനയിലാണ്.  സംസ്ഥാന മന്ത്രിസഭായോഗം  രാവിലെ ഒന്‍പതരക്ക് ഓണ്‍ലൈനായാണ് ചേര്‍ന്നത്.ദുരിത ബാധിതര്‍ക്ക് മൊറട്ടോറിയം ഏര്‍പെടുത്തണമെന്ന് ബാങ്കുകളോടും ധന കാര്യ സ്ഥാപനങ്ങളോടും ആവശ്യപ്പെടാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ
10-Aug-2024
5g648f
08-Aug-2024
pmvth6