ആലപ്പുഴ: മാവോയിസ്റ്റ് നേതാവ് സി.പി. മൊയ്തീന്‍ പിടിയിലായി. ആലപ്പുഴയില്‍ നിന്നും ഭീകരവിരുദ്ധ സ്‌ക്വാഡ് ആണ് മൊയ്തീനെ അറസ്റ്റ് ചെയ്തത്. ബസില്‍ സഞ്ചരിക്കവേ ഇന്നലെ രാത്രിയോടെയാണ് മൊയ്തീന്‍ പിടിയിലായത്. കബനീദളം വിഭാഗത്തിന്റെ നേതാവായ മൊയ്തീന്‍ യുഎപിഎ ഉള്‍പ്പെടെ വിവിധ കേസുകളില്‍ പ്രതിയാണ്. പൊലീസ് തിരിച്ചറിയില്‍ നോട്ടിസ് പുറത്തിറക്കിയിരുന്നു. 2019 ല്‍ ലക്കിടിയില്‍ റിസോര്‍ട്ടിലെ വെടിവയ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് സി പി ജലീലിന്റെ സഹോദരനാണ് പിടിയിലായ മൊയ്തീന്‍.
മാവോയിസ്റ്റ് നേതാവ് സി.പി മൊയ്തീന്‍ പിടിയില്‍
അഭിപ്രായങ്ങൾ (Comments)