കേരളം

മാവോയിസ്റ്റ് നേതാവ് സോമന്‍ പിടിയില്‍

 മാവോയിസ്റ്റ് നേതാവ് സോമന്‍ പിടിയില്‍

പാലക്കാട്:  നിരവധി യുഎപിഎ കേസുകളില്‍ പ്രതിയായ മാവോയിസ്റ്റ് നേതാവ് സോമന്‍ പിടിയിലായി. ഇന്നലെ രാത്രി ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നുമാണ് സോമനെ ഭീകര വിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്. ഷൊര്‍ണൂരില്‍ നിന്നും കൊച്ചിയിലേക്ക് പോകുന്നതിനിടെയാണ് സോമന്‍ പിടിയിലാകുന്നത്. 2012 മുതല്‍ കബനി, നാടുകാണി ദളങ്ങളുടെ കമാന്‍ഡര്‍ ആയിരുന്നു സോമന്‍. ദിവസങ്ങള്‍ക്ക് മുന്‍പ് കൊച്ചിയില്‍ നിന്നും പിടിയിലായ മാവോയിസ്റ്റ് മനോജില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ്  സോമനെ പിടികൂടിയത് എന്നാണ് വിവരം. കല്‍പ്പറ്റ സ്വദേശിയാണ് സോമന്‍.സോമന്റെ കൂട്ടാളിയാണ് മനോജ്. ഇവരുടെ സംഘത്തിലെ രണ്ട് പേരെ കൂടി പിടികൂടാനുണ്ട്.


middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ