കേരളം

പാല്‍ച്ചുരത്തില്‍ രാത്രികാല ഗതാഗതം നിരോധിച്ചു; ചുരത്തിലൂടെ ഭാരവാഹനങ്ങള്‍ക്കും നിയന്ത്രണം

 പാല്‍ച്ചുരത്തില്‍ രാത്രികാല ഗതാഗതം നിരോധിച്ചു; ചുരത്തിലൂടെ ഭാരവാഹനങ്ങള്‍ക്കും നിയന്ത്രണം

പാല്‍ചുരം: കൊട്ടിയൂര്‍ വില്ലേജിലെ അമ്പായത്തോട് - പാല്‍ചുരം റോഡില്‍ ശക്തമായ കാലവര്‍ഷം കാരണം മണ്ണിടിച്ചില്‍ ഉണ്ടായതിനാല്‍ സുരക്ഷാ പ്രവൃത്തികള്‍ നടത്തുന്നതിന്റെ ഭാഗമായി 18.07.2024 മുതല്‍ ഒരാഴ്ച്ചത്തേക്ക് പാല്‍ച്ചുരത്തിലൂടെ ഭാര വാഹന ഗതാഗതം നിരോധിച്ചതായി  കണ്ണൂര്‍ഡെപ്യൂട്ടി കലക്ടര്‍ (ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്) അറിയിച്ചു.ആയതിനാല്‍ വയനാട് ജില്ലയിലേക്കും തിരിച്ചുമുള്ള ഭാരവാഹനങ്ങള്‍ നെടുംപൊയില്‍ ചുരം വഴി പോകേണ്ടതാണ്. കൂടാതെ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രസ്തുത റോഡില്‍കൂടിയുള്ള രാത്രി ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചതായും കണ്ണൂര്‍ഡെപ്യൂട്ടി കലക്ടറുടെ ഉത്തരവില്‍ പറയുന്നു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ