കേരളം

പട്ടികജാതി വിഭാഗക്കാരായ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ കുടിശിക വരുത്താതെ വിതരണം ചെയ്യും: മന്ത്രി ഒ ആര്‍ കേളു

 പട്ടികജാതി വിഭാഗക്കാരായ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ കുടിശിക വരുത്താതെ വിതരണം ചെയ്യും: മന്ത്രി ഒ ആര്‍ കേളു

തിരുവനന്തപുരം: പട്ടികജാതി വിഭാഗക്കാരായ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ കുടിശിക വരുത്താതെ വിതരണം ചെയ്യാന്‍ നടപടിയെടുക്കുമെന്ന് പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക വിഭാഗ ക്ഷേമ മന്ത്രി ഒ ആര്‍ കേളു നിയമസഭയില്‍ പറഞ്ഞു. കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ്ണമായും റദ്ദാക്കിയപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ വരുമാന പരിധിയില്ലാതെ നല്‍കി വരികയാണെന്നും അദ്ദേഹം പറഞ്ഞു.  പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ 21-22 അധ്യയന വര്‍ഷം മുതല്‍ കുട്ടികളുടെ അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കണമെന്ന നിബന്ധന കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തി. എന്നാല്‍ ഇതു സംബന്ധിച്ച സാങ്കേതിക സഹായം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ കാലതാമസം വരുത്തിയ കാരണം സ്‌കോളര്‍ഷിപ്പ് കുടിശികയായ സാഹചര്യമുണ്ടായി. സാങ്കേതിക സഹായം ലഭ്യമായ ഉടന്‍ കുടിശിക തീര്‍ത്ത് വിതരണം ചെയ്തു.  വിദ്യാര്‍ത്ഥികള്‍ അപേക്ഷ സമര്‍പ്പിക്കുന്നതിലും ഈ അപേക്ഷകള്‍ പരിശോധിച്ച് ഫോര്‍വേഡ് ചെയ്യുന്നതിലും വന്ന കാലതാമസവും കുടിശിക വരുവാന്‍ കാരണമായെന്നും മന്ത്രി മാണി സി കാപ്പന്‍,  മോന്‍സ് ജോസഫ്, അനൂപ് ജേക്കബ് എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി.

2024-25 വര്‍ഷം പട്ടികജാതി വിദ്യാര്‍ത്ഥികളുടെ പോസ്റ്റ് മെട്രിക് ആനുകൂല്യങ്ങള്‍ക്കായി 223 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതില്‍ നിന്നും 46 കോടി രൂപ വിതരണം ചെയ്തു.  കുടിശിക വിതരണത്തിനായി അധിക ധനസഹായം ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ച് വരുന്നതായും മന്ത്രി ഒ ആര്‍ കേളു നിയമസഭയിലെ ചോദ്യത്തിന് മറുപടി നല്‍കി.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ