താമരശ്ശേരി: അടൂരില്‍ നിന്നും പെരിക്കല്ലൂരിലേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസ്സിന്റെ ഡ്രൈവര്‍ പത്തനംതിട്ട സ്വദേശി പുഷ്പരാജിനാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ബസ് താമരശ്ശേരി കെ.എസ്.ആര്‍.ടി.സി ഡിപ്പോ പിന്നിട്ടപ്പോഴായിരുന്നു സംഭവം. ഉടന്‍ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിക്ക് മുന്നില്‍ ബസ് നിര്‍ത്തി ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ്സിലെ യാത്രക്കാരെ മറ്റു ബസ്സുകളില്‍ കയറ്റിവിട്ടു. രാവിലെ 5.30 ഓടെയായിരുന്നു സംഭവം.താമരശ്ശേരി ഡിപ്പോയില്‍ നിന്നും ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ എത്തി. ഡ്രൈവറുടെ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന വിവരം.
കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ക്ക് യാത്രക്കിടെ ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
അഭിപ്രായങ്ങൾ (Comments)