തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 53,120 രൂപയായി. ഗ്രാമിന് 20 രൂപ കൂടി വിപണിവില 6,640 രൂപയായി. പണിക്കൂലിയും നികുതിയും കൂടി ചേരുന്നതോടെ വീണ്ടും വില ഉയരും. കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു.തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയുംകുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. അന്താരാഷ്ട്ര തലത്തില്‍ ചെറിയ നഷ്ടത്തിലാണ് ഇന്ന് സ്വര്‍ണ വ്യാപാരം നടക്കുന്നത്. ഈ മാസം ഏഴിനായിരുന്നു സംസ്ഥാനത്ത് സ്വര്‍ണ വില ഈ മാസത്തെ ഉയര്‍ന്ന നിരക്കിലേക്ക് സ്വര്‍ണ വില എത്തിയത്. ഒരു പവന്‍ സ്വര്‍ണ്ണത്തിന് 54,080 രൂപയും, ഗ്രാമിന് 6,760 രൂപയുമായിരുന്നു അന്നത്തെ വില.
സംസ്ഥാനത്ത് സ്വര്‍ണവില കൂടി; പവന് 160 രൂപ വര്‍ധിച്ചു
അഭിപ്രായങ്ങൾ (Comments)