കേരളം

സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും: ഒന്നാം ക്ലാസിലേക്ക് മൂന്ന് ലക്ഷത്തോളം കുട്ടികള്‍

 സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും: ഒന്നാം ക്ലാസിലേക്ക് മൂന്ന് ലക്ഷത്തോളം കുട്ടികള്‍

തിരുവനന്തപുരം: വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും. മൂന്ന് ലക്ഷത്തോളം നവാഗതര്‍ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് പ്രതീക്ഷ. സംസ്ഥാന തല പ്രവേശനോത്സവം എറണാകുളത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.എറണാകുളം എളമക്കര സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നാളെ രാവിലെ 9ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന തല പ്രവേശനത്സവം ഉദ്ഘാടനം ചെയ്യും. എസ്എസ്എല്‍സി മൂല്യനിര്‍ണയത്തിലെ മാറ്റവും പാഠപുസ്തക പരിഷ്‌കരണവും ഉള്‍പ്പടെ വലിയ മാറ്റങ്ങളോടെയാണ് പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നത്.

പാഠപുസ്തക വിതരണം സ്‌കൂളുകള്‍ തുറക്കുന്നതിനു മുന്നേ പൂര്‍ത്തിയാക്കാനായത് ചരിത്രമെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍ പിടിഎകള്‍ ഭരണസമിതയെ പോലെ പെരുമാറരുതെന്നും മന്ത്രി താക്കീത് നല്‍കി. സംസ്ഥാന തല പ്രവേശനോത്സവത്തില്‍ മന്ത്രി പി രാജീവ്, പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ എന്നിവരും പങ്കെടുക്കും.








middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ