തിരുവനന്തപുരം: സംസ്ഥാനത്തെ വനമേഖലയിലുള്ള കാട്ടാനകളുടെകണക്കെടുപ്പ് തുടങ്ങി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെകോര്‍ഡിനേഷന്‍ കമ്മറ്റിയാണ് കാട്ടാനകളെ എണ്ണാന്‍ തീരുമാനിച്ചത്. വിവിധ ബ്ലോക്കുകളാക്കി തിരിച്ചാണ് കണക്കെടുപ്പ്. പ്രത്യേക പരിശീലനം നേടിയ 1300 ഉദ്യോഗസ്ഥര്‍ മൂന്നുനാള്‍ പ്രയത്‌നിച്ചാണ് ആനയെണ്ണല്‍ നടത്തുന്നത്. കര്‍ണാടകം, തമിഴ്‌നാട്, ആന്ധ്ര സംസ്ഥാനങ്ങളും ഇതോടൊപ്പം തന്നെ കണക്കെടുക്കുന്നുണ്ട്. ഇന്നലെ തുടങ്ങിയ കണക്കെടുപ്പ് ശനിയാഴ്ച അവസാനിക്കും. കാട്ടാനകളെ കണ്ടെത്തി പ്രായം, ലിംഗം എന്നിവ വേര്‍തിരിച്ച് രേഖപ്പെടുത്തും. സര്‍വേയില്‍ കണ്ടെത്തുന്ന വിവരങ്ങള്‍ ആദ്യം ഡിവിഷണല്‍ തലത്തിലും പിന്നാലെ സര്‍ക്കിള്‍ തലത്തിലും അവലോകനം ചെയ്യും. ജൂണ്‍ 23ന് കരട് റിപ്പോട്ടും, ജൂലൈ ഒമ്പതിന് അന്തിമ റിപ്പോര്‍ട്ടും പ്രസിദ്ധിപ്പെടുത്താനാണ് ഒരുക്കം.
കാട്ടാനകളുടെ കണക്കെടുപ്പ് തുടങ്ങി.
അഭിപ്രായങ്ങൾ (Comments)