കേരളം

പ്രതികൂല കാലാവസ്ഥ; പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷാ സമയം നീട്ടണം: എസ്എസ്എഫ്

 പ്രതികൂല കാലാവസ്ഥ; പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷാ സമയം നീട്ടണം: എസ്എസ്എഫ്

കോഴിക്കോട്: സംസ്ഥാനത്ത് മഴ കനക്കുകയും വിവിധ ഭാഗങ്ങളില്‍ മഴക്കെടുതി അനുഭവിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ +1 അപേക്ഷാ സമയം നീട്ടിനല്‍കണമെന്ന് എസ്എസ്എഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ശക്തമായ മഴ മൂലം വൈദ്യുതി തടസ്സപ്പെടുന്നതും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുന്നതും അപേക്ഷാ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് പ്രതിബന്ധമാകുന്നുണ്ട്. മെയ് 25നാണ് അപേക്ഷാ സമയം അവസാനിക്കുക. ഈ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്കകളില്ലാതെ അപേക്ഷാ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ സമയം നീട്ടി നല്‍കേണ്ടതുണ്ട് എന്നും സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.


middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ