കേരളം

മഴ അലര്‍ട്ടുകളില്‍ മാറ്റം, സംസ്ഥാനത്ത് 2 ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട്, 8 ഇടത്ത് ഓറഞ്ച് അലര്‍ട്ട്,

 മഴ അലര്‍ട്ടുകളില്‍ മാറ്റം, സംസ്ഥാനത്ത് 2 ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട്, 8 ഇടത്ത് ഓറഞ്ച് അലര്‍ട്ട്,

തിരുവനന്തപുരം: കനത്ത മഴയുടെ സാഹചര്യത്തില്‍ സംസ്ഥാനത്ത് ചില ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട്. എറണാകുളം തൃശൂര്‍ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വിഭാഗം അതിതീവ്ര മഴ സാധ്യത പ്രഖ്യാപിച്ചത്. പാലക്കാട്, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി, കോട്ടയം,ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. കണ്ണൂര്‍. കാസര്‍കോട്, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്.

കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും കടലേറ്റത്തിനും സാധ്യതയുണ്ട്.  ഇനി ഒരു അറിയിപ്പുണ്ടാകും വരെ കേരളാ തീരത്തിന് മത്സ്യബന്ധനത്തിന് പോകരുത്. തെക്കന്‍ കേരളത്തിന് മുകളിലായി നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് അതിതീവ്ര മഴ സാധ്യത തുടരുന്നത്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം അടുത്തമണിക്കൂറികളില്‍ കൂടുതല്‍ ശക്തിപ്രാപിക്കും. ഇത് തീവ്രന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയുണ്ട്. നാളെയോടെ കേരളത്തില്‍ മഴയുടെ ശക്തിയില്‍ അല്പം കുറവുണ്ടായേക്കും

സംസ്ഥാനത്താകെ മഴക്കെടുതി രൂക്ഷം. കോഴിക്കോട് വേനല്‍മഴയില്‍ കനത്ത നാശനഷ്ടമുണ്ടായി.  മാവൂര്‍ , പെരുമണ്ണ അന്നശ്ശേരി,  മേഖലയില്‍ വ്യാപക കൃഷിനാശമുണ്ടായി. ചാലിയാറില്‍ ജലനിരപ്പുയര്‍ന്നതോടെ,  തെങ്ങിലക്കടല്‍ ആയംകുളം റോഡ് ഇടിഞ്ഞു. പെരുമണ്ണയില്‍ നിരവധി വീടുകളില്‍ വെളളംകയറിയതിനെത്തുടര്‍ന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. നഗരത്തിലുള്‍പ്പെടെ കഴിഞ്ഞദിവസമുണ്ടായ വെളളക്കെട്ട് ഒഴിഞ്ഞുതുടങ്ങി. കോഴിക്കോട് മെഡി. കോളേജ്  മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ വാര്‍ഡുകളില്‍ ഇന്നലെ രാത്രിയോടെ വെളളംകയറിയെങ്കിലും രാവിലെ പൂര്‍വ്വസ്ഥിതിയിലായി. നിലവില്‍ രോഗികളെ ആരെയും മാറ്റിപ്പാര്‍പ്പിച്ചിട്ടില്ല.

വയനാട്ടിലും പാലക്കാട്ടും മഴയുണ്ടെങ്കിലും കാര്യമായ നാശനഷ്ടങ്ങളില്ല. കണ്ണൂരിലും കാസര്‍കോടും ഇന്ന് മഴ മാറിനില്‍ക്കുകയാണ്. കാസര്‍കോട് ഇന്നലെയുണ്ടായ ഇടിമിന്നലില്‍ ഒരാള്‍ മരിച്ചു. പ്രതികൂല കാലാവസ്ഥ കാരണം  കരിപ്പൂരില്‍ നിന്നുളള മൂന്ന് വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. മലപ്പുറം കാക്കഞ്ചേരിയില്‍ ദേശീയപാതയില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് അല്‍പസമയം ഗതാഗതം വഴിതിരിച്ചുവിട്ടു. മണ്ണ് മാറ്റി നിലവില്‍ ഗതാഗതം പുനസ്ഥാപിച്ചു.





middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ