കേരളം

'വേനല്‍ മഴ സജീവമായി, കെഎസ്ഇബിക്ക് ആശ്വാസം'; സംസ്ഥാനത്ത് വൈദ്യതി ഉപയോഗം കുറഞ്ഞു

  'വേനല്‍ മഴ സജീവമായി, കെഎസ്ഇബിക്ക് ആശ്വാസം'; സംസ്ഥാനത്ത് വൈദ്യതി ഉപയോഗം കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യതി ഉപയോഗം വീണ്ടും കുറഞ്ഞു. വൈദ്യുതി ഉപഭോഗം നൂറ് ദശലക്ഷം യൂണിറ്റില്‍ താഴെയായി. ഇന്നലെ ആകെ ഉപയോഗം 95.69 ദശലക്ഷം യൂണിറ്റാണ്. തുടര്‍ച്ചയായി രണ്ടാമത്തെ ദിവസമാണ് ഉപയോഗം 100 ദശലക്ഷം യൂണിറ്റ്‌ന് താഴെ എത്തുന്നത്.പീക്ക് ടൈം ആവശ്യകതയും കുറഞ്ഞു. എന്നാല്‍ പീക് ആവശ്യകത ഉയര്‍ന്നു നില്‍ക്കുന്ന മലബാറിലെ ചില സബ്‌സ്റ്റേഷന്‍ പരിധികളില്‍ നിയന്ത്രണം തുടരും. ഈ സ്ഥലങ്ങളില്‍ വൈദ്യതി നിയന്ത്രണത്തിന്റെ സമയം കുറയ്ക്കും. പലസ്ഥലങ്ങളിലും വേനല്‍ മഴ കൂടി കിട്ടാന്‍ തുടങ്ങിയതോടെയാണ് വൈദ്യുതി ഉപഭോഗം കുറഞ്ഞത്.

4585 മെഗാവാട്ട് ആണ് ഇന്നലത്തെ ആവശ്യകത. ആകെ ഉപയോഗം കുറഞ്ഞതോടെ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണത്തില്‍ ഇളവ് ഏര്‍പ്പെടുത്തും. ഘട്ടം ഘട്ടം ആയി നിയന്ത്രണം ഒഴിവാക്കാനാണ് കെഎസ്ഇബിയുടെ തീരുമാനം.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ