കേരളം

ഷവര്‍മയോടൊപ്പം നല്‍കിയ പച്ചമുളകിന്റെ വലിപ്പം കുറഞ്ഞതായി പരാതി; മേപ്പാടി സ്വദേശികള്‍ക്ക് മലപ്പുറത്ത് വെച്ച് മര്‍ദ്ദനമേറ്റു

 ഷവര്‍മയോടൊപ്പം നല്‍കിയ പച്ചമുളകിന്റെ വലിപ്പം കുറഞ്ഞതായി പരാതി; മേപ്പാടി സ്വദേശികള്‍ക്ക് മലപ്പുറത്ത് വെച്ച് മര്‍ദ്ദനമേറ്റു

മലപ്പുറം: ഷവര്‍മയ്‌ക്കൊപ്പമുള്ള പച്ചമുളകിന്റെ വലുപ്പം കുറഞ്ഞെന്നു പറഞ്ഞ് വയനാട് മേപ്പാടി സ്വദേശികളായ ബേക്കറി ഉടമകള്‍ക്ക് മര്‍ദ്ദനമേറ്റതായി പരാതി. കുന്നമ്പറ്റ പൂക്കയ്യില്‍ കരീം, മക്കളായ അജ്മല്‍, സബീല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.മലപ്പുറം പുത്തനത്താണി കുട്ടിക്കളത്താണിയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജെ ബേക്ക്‌സ് & കഫേയില്‍ കഴിഞ്ഞ ദിവസം രാത്രിയിലാണ് അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്. ബേക്കറിയ്ക്കു മുന്നില്‍ കാറിലെത്തിയ നാലംഗ സംഘം  ഓര്‍ഡര്‍ ചെയ്ത ഷവര്‍മ കടയുടമ കരീം കാറിന് സമീപമെത്തി നല്‍കിയശേഷമാണ് ഷവര്‍മയിലെ മുളകെടുത്ത് കാണിച്ച് സംഘം പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. ഇത്ര ചെറിയ മുളകാണോ ഷവര്‍മയ്‌ക്കൊപ്പം നല്‍കുന്നതെന്നായിരുന്നു സംഘത്തിന്റെ ചോദ്യം.
പിന്നാലെ നിങ്ങള്‍ എവിടുത്തുകാരാണെന്ന് ചോദിക്കുകയും സംഘം അക്രമം അഴിച്ചു വിടുകയുമായിരുന്നുവെന്ന് കടയുടമകള്‍ പറയുന്നു. കാറിലുണ്ടായിരുന്ന ഇരുമ്പ് വടിയെടുത്ത് സംഘം അടിക്കുകയും,
കടിച്ച് പരുക്കേല്‍പ്പിക്കുകയും  ചവിട്ടിയതായും പറയുന്നു. ശേഷം നാട്ടുകാര്‍ കൂടിയതോടെ സംഘം കടന്നു കളയുകയായിരുന്നു.
കരീമും മക്കളും മൂന്ന് മാസം മുമ്പ് മുതലാണ് ഇവിടെ കട നടത്തി വരുന്നത്.
സംഭവത്തില്‍ കല്‍പ്പകഞ്ചേരി സ്വദേശികളായ സത്താര്‍, മുഹമ്മദ് ഹനീഫ, മുജീബ്, ജനാര്‍ദ്ധനന്‍ എന്നിവര്‍ക്കെതിരെ  വിവിധ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. കരുതിക്കൂട്ടി പ്രശ്‌നമുണ്ടാക്കാനായെത്തിയ സംഘമാണോയെന്നുള്ള കാര്യവും മറ്റും പോലീസ് അന്വേഷിച്ച് വരികയാണ്.


middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ