ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം ഇന്ന് മൂന്ന് മണിക്ക് മന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപിക്കും. നാല് ലക്ഷത്തി 41,220 വിദ്യാര്‍ത്ഥികളാണ് ഫലം കാത്തിരിക്കുന്നത്. 82.5% ആയിരുന്നു കഴിഞ്ഞ തവണത്തെ വിജയ ശതമാനം. റഗുലര്‍ വിഭാഗത്തില്‍ 27,798 ഉം പ്രൈവറ്റ് വിഭാഗത്തില്‍ 1502 ഉം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്.
പ്ലസ്ടു ഫലം ലഭിക്കുന്ന വെബ്സൈറ്റുകള്‍
www.keralaresults.nic.in, www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in.
വി.എച്ച്.എസ്.ഇ. ഫലം ലഭിക്കുന്ന വെബ്സൈറ്റുകള്‍
www.keralaresults.nic.in, www.vhse.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.results.kerala.nic.in.
PRD Live മൊബൈല്‍ ആപ്പിലും പരീക്ഷാഫലം അറിയാനാകും. രജിസ്ട്രേഷന്‍ നമ്പര്‍, പാസ്വേഡ്, ജനനത്തീയതി തുടങ്ങിയ വ്യക്തിഗത ലോഗിന്‍ വിശദാംശങ്ങള്‍ ഉപയോഗിച്ച് വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്സൈറ്റുകളില്‍ ഫലം അറിയാം
അഭിപ്രായങ്ങൾ (Comments)