തിരുവനന്തപുരം: ഏപ്രില്‍ 04 ന് സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ ജനദ്രോഹപരമാണെന്ന് ആരോപിച്ച് സര്‍ക്കുലര്‍ പിന്‍വലിക്കുന്നത് വരെ സംസ്ഥാനത്തെ ഡ്രൈവിംഗ് സ്‌കൂളുകള്‍ അടച്ചിട്ടുകൊണ്ടും പഠനവും ടെസ്റ്റുകളും നിര്‍ത്തിവെക്കാന്‍ സംസ്ഥാനത്തെ ഡ്രൈവിംഗ് സ്‌കൂള്‍ സംഘടനകള്‍ സംയുക്തമായി തീരുമാനിച്ചു. സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന റോഡ് അപകടങ്ങളുടെ പശ്ചാത്തലത്തില്‍ ഡ്രൈവിംഗ് ടെസ്റ്റുകള്‍ കാര്യക്ഷമമാക്കാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളെ സംസ്ഥാനത്തെ ഡ്രൈവിംഗ് സ്‌കൂള്‍ സംഘടനകള്‍ ഒന്നടങ്കം സ്വാഗതം ചെയ്യുന്നതായും, എന്നാല്‍
04/2024 സര്‍ക്കുലര്‍ കേന്ദ്ര മോട്ടോര്‍വാഹനചട്ടങ്ങള്‍ക്ക് വിരുദ്ധവും അശാസ്ത്രീയവും വേണ്ടത്ര പഠനം നടത്താതെയും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെയുള്ളതുമാണെന്ന് സംഘടനകള്‍ ആരോപിച്ചു.
അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്,കര്‍ണാടക സംസ്ഥാനങ്ങളില്‍ 350/380 എന്നീ ക്രമത്തില്‍ ലേണേഴ്‌സ് ഫീസ് ഈടാക്കുമ്പോള്‍ കേരളത്തില്‍ 1455 പോസ്റ്റല്‍ ചാര്‍ജ് ഉള്‍പ്പെടെ മുന്‍കൂറായി ഈടാക്കുകയും യഥാസമയങ്ങളില്‍ ലേണേഴ്‌സ് ടെസ്റ്റ്,ഡ്രൈവിംഗ് ടെസ്റ്റ് എന്നിവയ്ക്കുള്ള ഡേറ്റ് അനുവദിക്കാതെയും ടെസ്റ്റ് കഴിഞ്ഞവര്‍ക്ക് ആറ് മാസം ആയിട്ടും ലൈസന്‍സും അനുബന്ധരേഖകളും ലഭ്യമാക്കാതെ
ഉത്തരവുകള്‍ മാത്രം ഇറക്കി ബുദ്ധിമുട്ടിക്കുന്ന സാഹചര്യത്തിലാണ് ഡ്രൈവിംഗ് സ്‌കൂള്‍ സംഘടനകളും വ്യക്തികളും ഉന്നത നീതിപീഠത്തെ ആശ്രയിക്കേണ്ടി വന്നത്.
കേരളത്തിന്റെ മൂന്നില്‍ ഒന്നുമാത്രം ജനസംഖ്യ ഉള്ളതും അത്യന്താധുനിക സൗകര്യങ്ങളും ഉള്ള ഗള്‍ഫ് രാജ്യങ്ങളിലെ ഡ്രൈവിംഗ് ടെസ്റ്റ് പോലെ നടപ്പിലാക്കാന്‍ ഉത്തരവിറക്കുകയും ബാധ്യതകള്‍ മുഴുവന്‍ ഡ്രൈവിംഗ് സ്‌കൂളുകാരുടെ തലയില്‍ കെട്ടിവെയ്ക്കുകയും ഖജനാവ് നിറയ്ക്കുക മാത്രം ലക്ഷ്യമാക്കി സംസ്ഥാനത്ത് ഏകീകൃത സ്വഭാവത്തില്‍ അല്ലാതെ ടെസ്റ്റ് നടത്തി പരാജയപ്പെടുത്തി അമിത ഫീസിനോടൊപ്പം കാര്‍ മോട്ടോര്‍സൈക്കിള്‍ എന്നിവയ്ക്ക് 600 രൂപ അധികഫീസിടാക്കാനുള്ള തന്ത്രമായി മാത്രമേ പരിഷ്‌കാരത്തെ കാണാന്‍ സാധിക്കുന്നുള്ളൂവെന്നും സംയുക്ത ഡ്രൈവിംഗ് സ്‌കൂള്‍ സംഘടനകള്‍ പ്രസ്താവിച്ചു.
സംസ്ഥാനത്തെ ഡ്രൈവിംഗ് സ്‌കൂളുകള്‍ അടച്ചിടും
അഭിപ്രായങ്ങൾ (Comments)