കേരളം

ബൈക്കപകടത്തില്‍ വയോധികന്‍ മരിച്ചു

 ബൈക്കപകടത്തില്‍ വയോധികന്‍ മരിച്ചു

താമരശ്ശേരി ചുരം: താമരശ്ശേരി ചുരത്തിലുണ്ടായ ബൈക്കപകടത്തില്‍ വയോധികന്‍ മരിച്ചു.
കോഴിക്കോട് കോടഞ്ചേരി നെല്ലിപ്പൊയില്‍ മണ്ണാറോട്ട് എം എം അബ്രഹാം(68) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെ ചുരം ഒന്നാം വളവിന് താഴെ ആയിരുന്നു അപകടം. മരം കയറ്റി വരികയായിരുന്ന ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ചാണ് അപകടമെന്ന് നാട്ടുകാര്‍ പറഞ്ഞു. ഉടന്‍ തന്നെ അബ്രഹാമിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നടവയല്‍ ഡീ അഡിക്ഷന്‍ ആന്റ് ഫാമിലി കൗണ്‍സിലിംഗ് സെന്ററിലെ ഇവഞ്ചലിസ്റ്റായിരുന്നു അബ്രഹാം.


middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ