കേരളം

മനുഷ്യ - വന്യജീവി സംഘര്‍ഷം തടയല്‍; അന്താരാഷ്ട്ര വിദഗ്ധര്‍ ഉള്‍പ്പെട്ട സമിതി രൂപീകരിച്ചു

 മനുഷ്യ - വന്യജീവി സംഘര്‍ഷം തടയല്‍; അന്താരാഷ്ട്ര വിദഗ്ധര്‍ ഉള്‍പ്പെട്ട സമിതി രൂപീകരിച്ചു

തിരുവനന്തപുരം: കേരളത്തിലെ മനുഷ്യ-വന്യജീവി സംഘര്‍ഷം തടയുന്നതിന് അന്താരാഷ്ട്ര വിദഗ്ധരെ ഉള്‍പ്പെടുത്തി സമിതി രൂപീകരിച്ചു. ഡോ. അലക്‌സാന്‍ഡ്ര സിമ്മര്‍മാന്‍ (ഐയുസിഎന്‍), ഡോ. ബെന്നോ ബോര്‍ (യുനസ്‌കോയുടെ പരിസ്ഥിതി ശാസ്ത്രജ്ഞന്‍), ഡോ. ഷിജു സെബാസ്റ്റ്യന്‍ (ക്രൈസ്റ്റ് കോളേജ് അസോസിയേറ്റ് പ്രൊഫസര്‍), ഡോ ഭൂമിനാഥന്‍ (ഡബ്ല്യുഡബ്ല്യുഎഫ് ഇന്ത്യ) എന്നിവരുള്‍പ്പെട്ട 11 അംഗ സമിതിയെ നിയോഗിച്ചുകൊണ്ടുള്ള നിര്‍ദ്ദേശം മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകരിച്ചു.വയനാട്ടിലെ പ്രശ്‌നങ്ങളുടെ സാഹചര്യത്തില്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിന്റെ തീരുമാനപ്രകാരമാണ് സമിതിക്ക് രൂപം നല്‍കിയത്.






middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ