തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് 54,440 രൂപയായി. 10 രൂപ കുറഞ്ഞ് 6,805 രൂപയാണ് ഗ്രാമിന് വില. കഴിഞ്ഞ ദിവസം പവന്‍ വില സര്‍വകാല റെക്കോഡായ 54,520 രൂപയിലെത്തിയിരുന്നു. ഈ മാസം പവന് 3,640 രൂപ കൂടിയതിന് ശേഷമാണ് ഇന്ന് വില കുറഞ്ഞത്.രാജ്യാന്തര സ്വര്‍ണ വിലയിലെ ഇടിവാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്. ഔണ്‍സിന് 2,343 ഡോളറാണ് രാജ്യാന്തര സ്വര്‍ണ വില. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളില്‍ അയവ് വന്നത് സ്വര്‍ണത്തിന്റെയും ബ്രെന്റ് ക്രൂഡിന്റെയും വില ഇടിച്ചു. ബാരലിന് 90 ഡോളറിന് മുകളിലെത്തിയ ക്രൂഡ് വില 87 ഡോളറിലേക്ക് താഴ്ന്നു.
സ്വര്‍ണവില 54,000 തൊട്ടുതന്നെ; ഇന്നത്തെ നിരക്കില്‍ നേരിയ കുറവ്
അഭിപ്രായങ്ങൾ (Comments)