കേരളം

ഏപ്രില്‍ ആദ്യ വാരം കേരളത്തില്‍ വിവിധ ജില്ലകളില്‍ വേനല്‍ മഴ ലഭിച്ചേക്കും

 ഏപ്രില്‍ ആദ്യ വാരം കേരളത്തില്‍ വിവിധ ജില്ലകളില്‍ വേനല്‍ മഴ ലഭിച്ചേക്കും

തിരുവനന്തപുരം: കൊടും ചൂടില്‍ വലയുന്ന കേരളത്തിന് നേരിയ ആശ്വാസമേകുന്നതാണ് ഏപ്രില്‍ മാസത്തിലെ ആദ്യ ദിനങ്ങളിലെ കാലാവസ്ഥ പ്രവചനം. ഏപ്രില്‍ ആദ്യ വാരം കേരളത്തില്‍ വിവിധ ജില്ലകളില്‍ വേനല്‍ മഴ ലഭിച്ചേക്കുമെന്നാണ് വ്യക്തമാകുന്നത്. ആദ്യ ദിനങ്ങളില്‍ തന്നെ 9 ജില്ലകളില്‍ വരെ മഴ സാധ്യതയുണ്ട്. ഇന്ന് 4 ജില്ലകളിലാണ് മഴ സാധ്യതയെങ്കില്‍ നാളെ 7 ജില്ലകളിലും മറ്റന്നാള്‍ 9 ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ സാധ്യത പ്രവചിച്ചിട്ടുള്ളത്.തലസ്ഥാനമടക്കമുള്ള 4 ജില്ലകളിലാണ് ഇന്ന് മഴ സാധ്യത. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം ഇടുക്കി ജില്ലകളില്‍ ഇന്ന് മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴ സാധ്യതയുള്ളത്. മറ്റന്നാള്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ കോട്ടയം, എറണാകുളം, ഇടുക്കി, വയനാട്, കോഴിക്കോട് ജില്ലകളിലാണ് കാലാവസ്ഥ വകുപ്പിന്റെ മഴ പ്രവചനം. ഈ പ്രവചനം അച്ചട്ടാകണേയെന്ന പ്രാര്‍ത്ഥനയാകും കൊടും ചൂടില്‍ വലയുന്ന കേരള ജനതയ്ക്ക് ഇപ്പോഴുള്ളത്.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ