കോഴിക്കോട്: ലോകത്തിലെ ഏറ്റവും വലിയ സാഹിത്യ പുസ്തകമായ പെന്‍ഡ്രൈവ് കവിതാ സമാഹാരത്തിനാണു ലോകറെക്കോര്‍ഡുകള്‍ക്ക് അര്‍ഹമായിരിക്കുന്നത്. നൗഫല്‍, ഷിനു എം, അനിത സനല്‍, അനീഷ് ചീരാല്‍ , ആതിര എം ടി, സുരേഷ് പൂനെ, ബബിത ഇ എസ്, ഷീബ മദനന്‍, ശ്രീലത , സബീന, ഷക്കീല ബിന്‍ത് റാസിഖ് ഇബ്‌നു, ഐഷ സിയാദ, അശ്വതി, സുഭിന്‍, വിജി അഭി, ആയിഷ പറളികുന്നു,ഷബീന, സുശീല മോഹന്‍, സുജന, ഷീബവിജയ് , അനീഷ, സുരേഷ് കാരട്, ഷൈല, ജാഷി, ആയിഷ, ഗംഗശ്യാം, ശ്രീലേഷ്, ജോസ് വി റ്റി, ഫാത്തിമത്തുല്‍ വഹീദ എന്നിവരുടെ രചനകളാണ് ഒന്‍പതു ലോകറെക്കോര്‍ഡുകളില്‍ ഇടം പിടിച്ചത്.46 ഇഞ്ചു ഉയരവും 184040 പേജുകളും ഉള്ള ഈ പുസ്തകം മഞ്ജരി ബുക്‌സ് ആണ് പുറത്തിറക്കിയത്. വളര്‍ന്നു വരുന്ന ഈ യുവഎഴുത്തുകാര്‍ വയനാടന്‍ സാഹിത്യ മേഖലയ്ക്ക് അഭിമാനകരമായ ചരിത്രതാളുകളിലാണ് തങ്ങളുടേതായ വ്യക്തി മുദ്ര പതിപ്പിച്ചിരിക്കുന്നത്എന്ന് പെന്‍ഡ്രൈവ് എഡിറ്റര്‍ അറിയിച്ചു.
ലോക റെക്കോര്‍ഡുകളില്‍ തിളങ്ങി വയനാട്ടുകാര്‍
അഭിപ്രായങ്ങൾ (Comments)