ഗഗന്‍യാന്‍ ദൗത്യത്തിന്റെ കമാന്‍ഡര്‍ മലയാളിയായ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് നായരാണെന്ന് സൂചന. പ്രശാന്ത് നായര്‍ക്ക് പുറമെ ആന്‍ഗഡ് പ്രതാപ്, അജിത് കൃഷ്ണന്‍, ചൗഹാന്‍ എന്നിവരുടെ പേരുകളും ദൗത്യ പട്ടികയിലുണ്ട്. ഗഗന്‍യാനുമായി ബന്ധപ്പെട്ട പല വിവരങ്ങളും പുറത്ത് വന്നിട്ടുണ്ടെങ്കിലും യാത്രികരുടെ പേരുകള്‍ പുറത്ത് വന്നിരുന്നില്ല. ഇന്ന് പ്രധാനമന്ത്രി VSSC യില്‍ നടക്കുന്ന പരിപാടിയില്‍ യാത്രികരുടെ പേര് പ്രഖ്യാപിക്കും.
സുക്കോയ് യുദ്ധ വിമാനം പറത്തുന്ന ഫൈറ്റര്‍ പൈലറ്റാണ് ഗ്രൂപ്പ് ക്യാപറ്റന്‍ പ്രശാന്ത് നായര്‍. നാഷണല്‍ ഡിഫെന്‍സ് അക്കാദമിയിലെ പഠനം പൂര്‍ത്തിയാക്കിയ വ്യക്തിയാണ് പ്രശാന്ത് നായര്‍. 1999-ല്‍ കമ്മിഷന്‍ഡ് ഓഫീസറായാണ് പ്രശാന്ത് വ്യോമസേനയുടെ ഭാഗമാകുന്നത്.
മനുഷ്യരെ ബഹിരാകാശത്ത് എത്തിച്ച് സുരക്ഷിതമായി തിരിച്ചെത്തിക്കുന്ന ഐഎസ്ആര്‍ഒയുടെ സ്വപ്നപദ്ധതിയാണ് ഗഗന്‍യാന്‍. യാത്രികര്‍ക്ക് നിശ്ചിത കാലത്തേക്ക് കഴിയാനുള്ള സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പേടകം തയ്യാറാക്കിയിരിക്കുന്നത്. അവരെ സുരക്ഷിതമായി ഭൂമിയിലിറക്കാനും ഇതിന് സാധിക്കും. ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് -3 (എല്‍വിഎം-3) എന്ന ഇസ്രോയുടെ ഏറ്റവും ശക്തിയേറിയ വിക്ഷേപണ റോക്കറ്റിലാണ് ഗഗന്‍യാന്‍ പേടകം ഭ്രമണ പഥത്തില്‍ എത്തിക്കുക. പ്രധാനമായും മനുഷ്യരെ ബഹിരാകാശത്തെത്തിക്കാനുള്ള തങ്ങളുടെ ശേഷി തെളിയിക്കുകയാണ് ആദ്യ ഗഗന്‍യാന്‍ ദൗത്യത്തിലൂടെ ഇസ്രോയുടെയും ഇന്ത്യയുടേയും ലക്ഷ്യം.
ഗഗന്‍യാന്‍ ദൗത്യത്തില്‍ മലയാളിയും ? ഇന്ന് പ്രധാനമന്ത്രി സംഘാംഗങ്ങളുടെ പേര് പ്രഖ്യാപിക്കും
അഭിപ്രായങ്ങൾ (Comments)