തിരുവനന്തപുരം: കേരളത്തില്‍ ചൂട് കൂടി വരുന്നതിനാല്‍ വിദ്യാലയങ്ങളില്‍ ക്ലാസ് സമയത്ത് കുട്ടികള്‍ മതിയായ അളവില്‍ ശുദ്ധജലം കുടിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുവാന്‍ ഇന്ന് മുതല്‍ വാട്ടര്‍ ബെല്‍ സംവിധാനം പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സ്‌കൂളുകളിലും നടപ്പിലാക്കും.കുട്ടികള്‍ക്ക് വെള്ളം കുടിക്കുന്നതിനായി രാവിലെ 10.30നും ഉച്ചക്ക് 2 മണിക്കും വാട്ടര്‍ ബെല്‍ മുഴക്കി അഞ്ച് മിനിറ്റ് വീതം പ്രത്യേക ഇടവേളകള്‍ അനുവദിക്കും. വെള്ളം വീട്ടില്‍ നിന്നും കൊണ്ടുവരാത്ത വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കൂളുകളില്‍ ശുദ്ധജലം ഉറപ്പാക്കുകയും വേണം.
ഈ നിര്‍ദ്ദേശം അടിയന്തിരമായി നടപ്പില്‍ വരുത്തുന്നതിനായി ബന്ധപ്പെട്ട ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍, റീജിയണല്‍ ഡപ്യൂട്ടി ഡയറക്ടര്‍മാര്‍ (ഹയര്‍ സെക്കണ്ടറിവിഭാഗം), അസിസ്റ്റന്റ്‌റ് ഡയറക്ടര്‍മാര്‍ (വിഎച്ച്എസ്ഇ വിഭാഗം) തങ്ങളുടെ അധികാരപരിധിയില്‍ വരുന്ന സ്‌കൂളുകളിലെ പ്രധാനാദ്ധ്യാപകര്‍/പ്രിന്‍സിപ്പല്‍മാര്‍ എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
സ്‌കൂളുകളില്‍ ഇന്ന് മുതല്‍ വാട്ടര്‍ ബെല്‍ സംവിധാനം
അഭിപ്രായങ്ങൾ (Comments)