തിരുവനന്തപുരം: വയനാട്ടിലെ വന്യ ജീവി പ്രശ്‌നങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ വനം വന്യ ജീവി വകുപ്പ് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ മാനന്തവാടി സബ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.ഈ ആവശ്യമുന്നയിച്ച് കേരള വനം വന്യജീവി വകുപ്പ് മേധാവി ഗംഗാ സിംഗിന് കെ.എ.ടി.എഫ് കത്ത് നല്‍കി. പരീക്ഷയടുത്ത സാഹചര്യത്തില്‍ വനാതിര്‍ത്തിക്കടുത്തുള്ള വിദ്യാലയങ്ങളിലെ വിദ്യര്‍ത്ഥികളും രക്ഷിതാക്കളും കടുത്ത ആശങ്കയിലാണ്. നിര്‍ഭയമായി വിദ്യാലയത്തിലേക്കും തിരിച്ചും യാത്ര ചെയ്യാനുള്ള സുരക്ഷ വനം വകുപ്പ് സ്വീകരിക്കണം എന്നാണ് പ്രധാന ആവശ്യം.കെ.എ.ടി.എഫ് വനിതാ വിംഗ് സംസ്ഥാന സെക്രട്ടറി നസ്രിന്‍.ടി, സുബൈര്‍ ഗദ്ദാഫി, യൂനുസ്.ഇ, ജലീല്‍ .എം, രഹ് ന, മുഹമ്മദലി, നിഷ.കെ. സക്കീന എന്നിവര്‍ നിവേദകസംഘത്തില്‍ ഉണ്ടായിരുന്നു.
വന്യജീവി പ്രശ്‌നം; വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പ് വരുത്തണം: കെ.എ.ടി.എഫ്
അഭിപ്രായങ്ങൾ (Comments)