കേരളം

വയനാട് ജില്ലയിലെ വന്യമൃഗ ശല്യ പ്രശ്‌നം നിയമ സഭയില്‍ അവതരിപ്പിച്ച് ഒ.ആര്‍. കേളു എം.എല്‍.എ; സംസ്ഥാനം സമര്‍പ്പിച്ച പദ്ധതിക്ക് കേന്ദ്രം അംഗീകാരം നല്‍കിയില്ല മറുപടിയുമായി മന്ത്രി എ.കെ. ശശീന്ദ്രന്‍

 വയനാട് ജില്ലയിലെ വന്യമൃഗ ശല്യ പ്രശ്‌നം നിയമ സഭയില്‍ അവതരിപ്പിച്ച് ഒ.ആര്‍. കേളു എം.എല്‍.എ; സംസ്ഥാനം സമര്‍പ്പിച്ച പദ്ധതിക്ക് കേന്ദ്രം അംഗീകാരം നല്‍കിയില്ല മറുപടിയുമായി മന്ത്രി എ.കെ. ശശീന്ദ്രന്‍

തിരുവനന്തപുരം: വയനാട് ജില്ലയിലെ രൂക്ഷമായ വന്യമൃഗശല്യം നിയമസഭയില്‍  അവതരിപ്പിച്ച് ഒ.ആര്‍ കേളു എംഎല്‍എ. ജില്ലിയിലെ വിവിധയിടങ്ങളില്‍ ആന, കരടി, കടുവ, മാന്‍, കുരങ്ങ് ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ രൂക്ഷമായ ആക്രമണം വ്യാപകമാണെന്നും, അടിയന്തിര നടപടി സ്വീകരിക്കണമെന്നു ആവശ്യപ്പെട്ട് എംഎല്‍എ നിയമ സഭയില്‍ ശ്രദ്ധക്ഷണിക്കലിലൂടെ ആവശ്യപ്പെട്ടു.വന്യമൃഗങ്ങളുടെ ആക്രമണം മൂലം ജില്ലയില്‍ മനുഷ്യജീവനും,സ്വത്തും നഷ്ടപ്പെടുകയാണെന്നും  കൃഷിയും, വളര്‍ത്തുമൃഗങ്ങളും നഷ്ടപ്പെട്ടതായും യ ആര്‍ കേളു പറഞ്ഞു.

     വയനാട് വന്യജീവി മേഖലയില്‍ നടത്തിയ കണക്കെടുപ്പിലൂടെ വന്യജീവികളുടെ എണ്ണം വര്‍ദ്ധിച്ചത് മനസ്സിലാക്കുന്നതായും ഇതുമൂലം വന്യമൃഗ ആക്രമണം ഉണ്ടാകുന്നതായും വനം മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.കാട്ടിലെ ആവാസ വ്യവസ്ഥ വലിയ മാറ്റം വന്നിരിക്കുകയാണ്. കാലാവസ്ഥ വ്യതിയാനം മനുഷ്യരെപ്പോലെ തന്നെ കാട്ടിലെ മൃഗങ്ങളെയും ബാധിച്ചിട്ടുണ്ട്. ഈ പ്രശ്നങ്ങളെല്ലാം മുന്‍കൂട്ടി കണ്ടു കൊണ്ട് തന്നെ രണ്ടുവര്‍ഷം മുമ്പ്  വനം വകുപ്പ്  ഒരു  സമിതിയെ  നിയോഗിക്കുകയും ഈ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാന ഗവണ്‍മെന്റ്  620 കോടി രൂപ ചിലവ് വരുന്ന ഒരു പദ്ധതി കേന്ദ്ര ഗവണ്‍മെന്റിന് സമര്‍പ്പിച്ചിരുന്നു.എന്നാല്‍ ഇത് കേന്ദ്ര ഗവണ്‍മെന്റ് നിരസിച്ചു.മുഖ്യമന്ത്രി മുന്‍കൈയെടുത്ത്  വയനാട് പാക്കേജിന് പ്രത്യേകം അനുവദിച്ച ഈ തുക ഉള്‍പ്പെടെ 220 ലക്ഷം രൂപയുടെ വന്യമൃഗ പ്രധിരോധന പ്രവര്‍ത്തനതിന് നിലവില്‍ അംഗീകാരം നല്‍കുകയും ചെയ്തിട്ടുണ്ട്. 2022 മുതല്‍ 2023 വരെ വിവിധയിനം വേലികള്‍, ആനപ്രതിരോധ കിടങ്ങുകള്‍, ക്രാഷ് ഗാര്‍ഡുകള്‍, റോപ്പ് ഫെന്‍സിംഗ്, ഹാങ്ങിങ് ഫെന്‍സിംഗ് എന്നിവ സ്ഥാപിച്ചിട്ടുണ്ട്. 1472 കിലോ മീറ്റര്‍ ദൂരമാണ്  കേരളത്തില്‍ പ്രതിരോധ ബാരിക്കേഡുകളും കിടങ്ങുകളും സ്ഥാപിച്ചിട്ടുള്ളത്. ഇതിനുപുറമേ 2023  ല്‍ നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 68 കോടിയുടെ 801.24 കിലോമീറ്ററോളം ഹാഗിംഗ് ഫെന്‍സിംഗ് സ്ഥാപിക്കും. നവകിരണം പദ്ധതിയുടെ ഭാഗമായി 752 കുടുംബങ്ങള്‍ക്ക് പാക്കേജ് പ്രകാരമുള്ള ആനുകൂല്യം നല്‍കി അവരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ കേരളത്തില്‍ 10 കോടി 40 ലക്ഷം രൂപ നഷ്ടപരിഹാരത്തുകയായി അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ വയനാട്ടില്‍ മൂന്നുപേരാണ് കടുവയുടെ ആക്രമണത്താല്‍ കൊല്ലപ്പെട്ടത്. അതില്‍ രണ്ട് പേര്‍ക്ക് പൂര്‍ണ്ണമായും നഷ്ടപരിഹാരം നല്‍കിയിട്ടുണ്ട്. ഒരാള്‍ ആവശ്യമായ മുഴുവന്‍ രേഖകളും ഹാജരാക്കിയിട്ടില്ല. ഹാജരാക്കുന്നതിനനുസരിച്ച് നഷ്ടപരിഹാരം നല്‍കും.
വന്യ മൃഗശല്യവും , അതിനോടനുബന്ധിച്ച് ജനങ്ങള്‍ അനുഭവിക്കുന്ന  പ്രശ്നങ്ങളും അത്രകണ്ട് ഗൗരവത്തില്‍ കേന്ദ്രസര്‍ക്കാര്‍   എടുക്കാത്തതിനാല്‍ ഫെബ്രുവരി ഏഴിന് വനം വന്യജീവി വകുപ്പ് മന്ത്രിയും, റവന്യൂ മന്ത്രിയും  ചേര്‍ന്ന് കേന്ദ്ര വനം വകുപ്പ് മന്ത്രിയുമായി ഒരു കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചതായും മന്ത്രി എ കെ ശശീന്ദ്രന്‍ കൂട്ടി ചേര്‍ത്തു. നേരത്തെ തന്നെ കേരള നിയമസഭ ഐക്യകണ്ഠേന പാസാക്കിയ പ്രമേയം കേന്ദ്ര വനവകുപ്പ് അയച്ചു കൊടുത്തെങ്കിലും  അത് വേണ്ട രീതിയില്‍ പരിഗണിച്ചിട്ടില്ല.


middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ