കേരളം

വയനാട്ടിലേക്കുള്ള ബദല്‍ പാതകള്‍: സര്‍ക്കാര്‍ അനുകൂല നടപടികള്‍ സ്വീകരിക്കും: മന്ത്രി പി.എ. മുഹമ്മദ് റിയാസ്

 വയനാട്ടിലേക്കുള്ള ബദല്‍ പാതകള്‍: സര്‍ക്കാര്‍ അനുകൂല നടപടികള്‍ സ്വീകരിക്കും: മന്ത്രി പി.എ. മുഹമ്മദ് റിയാസ്

തിരുവനന്തപുരം: വയനാട് ജില്ലയിലേക്ക് ചുരം ഒഴിവാക്കിയുള്ള ബദല്‍ പാതകളെ സംബന്ധിച്ച് പ്രാഥമിക നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും വനം വകുപ്പിന്റെ സഹകരണത്തോടെ പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കുമെന്നും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയില്‍ പറഞ്ഞു . ചുരമില്ലാ ബദല്‍ പാതകള്‍ യാഥാര്‍ത്ഥ്യമാക്കുന്നത് സംബന്ധിച്ച് ഒ.ആര്‍. കേളു എം എല്‍ എ ഉന്നയിച്ച സബ് മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ആനക്കാം പൊയില്‍ - കള്ളാടി  - മേപ്പാടി തുരങ്ക പാത യാഥാര്‍ത്ഥ്യമാക്കാനുള്ള  തീവ്ര ശ്രമത്തിലാണ് സര്‍ക്കാര്‍ എന്നും പദ്ധതി ടെണ്ടര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും സാധിച്ചാല്‍ ഈ വര്‍ഷം തന്നെ നിര്‍മാണം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ