കേരളം

അടിവാരം കമ്യൂണിറ്റി ഹാള്‍ പരിസരം ശുചീകരണം നടത്തി

 അടിവാരം കമ്യൂണിറ്റി ഹാള്‍ പരിസരം ശുചീകരണം നടത്തി

അടിവാരം:നാച്ച്വറല്‍ റിസോഴ്‌സ് ഡിസാസ്റ്റര്‍ ഫോറം (എന്‍.ആര്‍.ഡി എഫ്)നടപ്പിലാക്കുന്ന എന്റെ അടിവാരം സുന്ദര ഗ്രാമം എന്ന പദ്ധതിയുടെ ഭാഗമായി അടിവാരം ടൗണിലെ കമ്യൂണിറ്റി ഹാള്‍, ഹെല്‍ത്ത് സെന്റര്‍ പരിസരവും തോടും ശുചീകരിച്ചത്. മുപ്പതോളം വരുന്ന പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. പുതുപ്പാടി ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷംസു കുനിയില്‍ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. എന്‍.ആര്‍.ഡി.എഫ് പ്രസിഡന്റ് മുഹമ്മദ് എരഞ്ഞോണ അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ ജനറല്‍ സെക്രട്ടറി ഷൗക്കത്ത് എലിക്കാട് സ്വാഗതം പറഞ്ഞു. ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് ഘട്ടം ഘട്ടമായി അടിവാരം അങ്ങാടി പൂര്‍ണ്ണമായി ശുചീകരിച്ച് സമ്പൂര്‍ണ്ണ മാലിന്യ വിമുക്തമാക്കുക എന്നതാണ് പദ്ധതി.


middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ