വടകര: കിലയുടെ ആഭിമുഖ്യത്തില്‍ വടകര സര്‍ഗ്ഗാലയ ക്രാഫ്റ്റ് വില്ലേജില്‍ സംസ്ഥാനത്തെ കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം,കാസര്‍കോട്,വയനാട് എന്നീ അഞ്ചു ജില്ലകളിലെ ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനാധികള്‍ക്കായി ബ്ലോക്ക് പഞ്ചായത്ത് ഡവലപ്‌മെന്റ് പ്ലാന്‍ 2024-25 സംബന്ധിച്ച് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന
എക്‌സിക്യൂട്ടീവ് അംഗവും വയനാട് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ജസ്റ്റിന്‍ ബേബി പരിശീലനം ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ.എ കെ മുസ്തഫ അധ്യക്ഷത വഹിച്ചു.എക്‌സിക്യൂട്ടീവ് അംഗങ്ങളായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്മാരായ സാജിത കെ.ടി,ബാബുരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.കിലയുടെയും തദ്ദേശസ്വയം ഭരണ വകുപ്പിന്റെയും ഫാകല്‍ട്ടി അംഗങ്ങള്‍ പരിശീലനപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനാധികള്‍ക്ക്; ഏകദിന പരിശീലനം നല്‍കി
അഭിപ്രായങ്ങൾ (Comments)