കോഴിക്കോട്: കേരള യാദവ സേവാ സമിതി യൂത്ത് വിങ് കോഴിക്കോട് വെച്ച് സംഘടിപ്പിച്ച എവര്‍റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള സംസ്ഥാന സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ എഫ്.സി കണ്ണൂരിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കു പരാജയപ്പെടുത്തി കോഴിക്കോട് ചാമ്പ്യന്‍മാരായി. യൂത്ത് വിങ് സംസ്ഥാന പ്രസിഡന്റ് വിശ്വനാഥ് എം.എന്‍(കണ്ണൂര്‍)അധ്യക്ഷ വഹിച്ച ചടങ്ങില്‍ കോഴിക്കോട് സബ് കളക്ടര്‍ ഇ.അനിത കുമാരി. ഭദ്രദീപം കൊളുത്തി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു.മുന്‍ ഏഷ്യ പസിഫിക് ചാമ്പ്യന്‍ ജിനു മാലില്‍ (കോഴിക്കോട്)മുഖ്യാതിഥിയായിരുന്നു.
കേരള യാദവ സേവാ സമിതി യൂത്ത് വിങ് സംസ്ഥാന കമ്മറ്റി ജനറല്‍ സെക്രട്ടറി മിഥുന്‍രാജ്( മാനന്തവാടി) സ്വാഗതം പറയുകയും,
കോഴിക്കോട് സമുദായ പ്രസിഡന്റ് ബാബു. പി.കെ, സംസ്ഥാന കമ്മറ്റി ഭാരവാഹികളായ രാജന്‍ ത്രികാട്ടുപള്ളി,സി ആനന്ദന്‍,യൂത്ത് വിങ് ഭാരവാഹികളായ വിനു.എം,നിധു.പി,ആനന്ദ കൃഷ്ണന്‍.എം,ജയകൃഷ്ണന്‍ എന്നിവര്‍
ആശംസകള്‍ നേര്‍ന്നു.
ചടങ്ങില്‍ യൂത്ത് വിങ് സംസ്ഥാന ട്രഷറര്‍ സായൂജ് ഗോവിന്ദ് നന്ദി പറയുകയും ചെയ്തു.കേരള യാദവ സേവാ സമിതി സംസ്ഥാന പ്രസിഡന്റ് അഡ്വ.ടി മണി ആശംസകള്‍ അറിയിച്ചു.മുന്‍ സി.ആര്‍.പി.എഫ് ദേശിയ ടീം അംഗം രാജന്‍ മന്താല്‍(കൂത്തുപറമ്പ്) ,മുന്‍ സന്തോഷ് ട്രോഫി താരവും ടൈടാനിയം ഗോള്‍ കീപ്പറുമായിരുന്ന മനോഹരന്‍.ജി(കൂത്തുപറമ്പ്)മുന്‍ കോഴിക്കോട് യൂണിവേഴ്‌സിറ്റി ടീം,ജില്ല ജൂനിയര്‍ ടീം താരം ജയരാമന്‍.ബി.എം(കോഴിക്കോട്),മുന്‍ കോഴിക്കോട് സീനിയര്‍ ടീം താരം ഗോപാലന്‍.കെ(കോഴിക്കോട്),മുന്‍ കോഴിക്കോട് സീനിയര്‍ ടീം താരവും,ലീഗ് പ്ലെയറുമായ പരേതനായ ബാബു മാങ്കാളിക്ക് വേണ്ടി ബാലന്‍ എന്നിവരെ പൊന്നാടയണിയിച്ചു ആദരിച്ചു.
സുബ്രതോ കപ്പ്, ഖേലോ നാഷണല്‍സില്‍ കേരളത്തെ പ്രതിനിധീകരിച്ച വുമന്‍സ് ടീം താരം കോഴിക്കോട് സ്വദേശി കുമാരി അഞ്ജന രാജേഷിനെ പ്രതേകം ആദരിച്ചു.ടൂര്‍ണമെന്റിലെ മികച്ച താരമായി ആശ്വിന്‍ ബാബുരാജ്(യുണൈറ്റഡ് എഫ്.സി താഴെചൊവ്വ),ബെസ്റ്റ് എമെര്‍ജിങ് പ്ലെയര്‍ അര്‍ജുന്‍(എഫ്.സി കോഴിക്കോട്),മികച്ച ഗോള്‍ കീപ്പര്‍ ആകാശ്( ഡിഫെന്‍ഡേഴ്‌സ് തലശ്ശേരി) എന്നിവര്‍ അര്‍ഹരായി.
രണ്ടു ഹാട്രിക്കൊടുകൂടി 6 ഗോളുകളടിച്ചു എഫ്.സി.കണ്ണൂര്‍ താരം അഭിനവ്.എം ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായി .
രണ്ടാമത് അഖില കേരള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ കോഴിക്കോട് ചാമ്പ്യന്‍മാര്‍
അഭിപ്രായങ്ങൾ (Comments)