കേരളം

'വായനക്കാരന്‍ എഴുതുന്നു' പുസ്തകം പ്രകാശനം ചെയ്തു

  'വായനക്കാരന്‍ എഴുതുന്നു' പുസ്തകം പ്രകാശനം ചെയ്തു

പിറവം: വയനാട് നീര്‍മാതളം ബുക്‌സ് പ്രസിദ്ധീകരിച്ച  'വായനക്കാരന്‍ എഴുതുന്നു' എന്ന പുസ്തകത്തിന്റെ പ്രകാശനം പിറവം ദര്‍ശന അനാര്‍ക്കലി ഹാളില്‍ നടന്നു. സി കെ നാഥന്‍ രചിച്ച പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം
എഴുത്തുകാരനും വിവര്‍ത്തകനുമായ ബാബുരാജ് കളമ്പൂര്‍ അധ്യക്ഷനായ ചടങ്ങില്‍ പരിസ്ഥിതി പ്രവര്‍ത്തകനും എഴുത്തുകാരനുമായ
സി.ആര്‍. നീലകണ്ഠന്‍ കഥാകാരന്‍ സി.പി. ബിജുവിനു നല്‍കിയാണ്  നിര്‍വഹിച്ചത്. ദാമു നായര്‍, രമേശന്‍ മുല്ലശ്ശേരി, മനോഹര്‍ തോമസ് തുടങ്ങിയ എഴുത്തുകാര്‍, അനില്‍കുറ്റിച്ചിറ,നാഥന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ