വയനാട്: പുല്‍പള്ളി ഭൂദാനം നടുകൂടിയില്‍ കൃഷ്ണന്‍കുട്ടി എന്ന കര്‍ഷകന്‍ ജീവനൊടുക്കിയ സംഭവത്തില്‍ സുല്‍ത്താന്‍ ബത്തേരി കാര്‍ഷിക വികസന ബാങ്കിലെ ഉദ്യേഗസ്ഥരുടെ ഭാഗത്ത് അപാകത ബോധ്യപ്പെട്ടിട്ടില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍. കര്‍ഷകനെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ നല്‍കുന്ന ഇളവുകളെ കുറിച്ച് സംസാരിക്കാന്‍ ബാങ്ക് അധികൃതര്‍ ഭവന സന്ദര്‍ശനം നടത്തി 3 മാസങ്ങള്‍ക്ക് ശേഷം നടന്ന ആത്മഹത്യ ജപ്തി ഭീഷണി കാരണമാണെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നുമുള്ള ബാങ്കിന്റെ വിശദീകരണം സ്വീകരിച്ചുകൊണ്ടാണ് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥിന്റെ ഉത്തരവ്. പനമരം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ഡി.സജി സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ഇക്കൊല്ലം ഫെബ്രുവരി ഒന്നിനായിരുന്നു കര്‍ഷകന്‍ ജീവനൊടുക്കിയത്.
2012 ല്‍ മകളുടെ വിവാഹ ചെലവുകള്‍ക്ക് വേണ്ടിയാണ് കര്‍ഷകന്‍ ഒരു ലക്ഷം രൂപ വായ്പയെടുത്തത്. തുകയൊന്നും തിരിച്ചടച്ചില്ല. 2017 ല്‍ വായ്പ തിരിച്ചു പിടിക്കാന്‍ നടപടി തുടങ്ങിയെങ്കിലും 2022 വരെ സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചു. തുടര്‍ന്ന് 2022 ഡിസംബര്‍ 15 വരെ കുടിശികകാര്‍ക്ക് പലിശ ഇളവ് നല്‍കി.2022 ഒക്ടോബര്‍ 26 ന് ഇളവിന്റെ കാര്യം കര്‍ഷകനെ നേരില്‍ അറിയിച്ചു. സാധാരണക്കാരന്റെ സ്ഥാപനം എന്ന നിലയില്‍ ബാങ്ക് ഇതുവരെ ജപ്തി നടപടികള്‍ തുടങ്ങിയിട്ടില്ല. 70% കുടിശിക നിരക്ക് നിലനില്‍ക്കുന്നത് ഈ ബാങ്കിലാണ്. ആകെയുള്ള 16201 അംഗങ്ങളില്‍ 3609 വായ്പക്കാര്‍ ഉണ്ട്. ഇതില്‍ 2818 വായ്പകള്‍ കുടിശികയാണ്. ഇതില്‍ 543 വായ്പകള്‍ കാലാവധി കഴിഞ്ഞു. വായ്പ കുടിശികയായി 45 കോടി 81 ലക്ഷം പിരിഞ്ഞുകിട്ടാനുണ്ട്. എങ്കിലും കര്‍ശനമായ നടപടികള്‍ ബാങ്ക് സ്വീകരിക്കാറില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കര്‍ഷക ആത്മഹത്യയില്‍ ബാങ്കിന്റെ ഭാഗത്ത് അപാകതയില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍
അഭിപ്രായങ്ങൾ (Comments)