വയനാട്: അമ്പുകുത്തി പാടിപ്പറമ്പില്‍ കുരുക്കില്‍പ്പെട്ട് ചത്ത കടുവയുടെ ജഡം ആദ്യം കണ്ട കുഴിവിള ഹരികുമാര്‍ എന്നയാള്‍ ജീവനൊടുക്കിയ സംഭവത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് മാനസികമോ ശാരീരികമായോ പീഡനങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് സൗത്ത് വയനാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.വനംവകുപ്പ് അധികൃതര്‍ ചോദ്യം ചെയ്യുന്നതിനായി നിരന്തരം വിളിച്ചതിനെ തുടര്‍ന്നാണ് ഹരികുമാര്‍ ജീവനൊടുക്കിയതെന്ന മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സന്‍. കെ. ബൈജു നാഥ് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് റിപ്പോര്‍ട്ട്.
ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറില്‍ നിന്നും കമ്മീഷന്‍ വിശദീകരണം വാങ്ങി. നെയ്‌മേനി പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ കാപ്പിത്തോട്ടത്തില്‍ കേബിള്‍ കുരുക്ക് വച്ച് കടുവയെ കൊലപ്പെടുത്തിയ കുറ്റത്തിന് മേപ്പാടി റെയ്ഞ്ചില്‍ ഒ. ആര്‍ 2/2023 കേസെടുത്തിട്ടുള്ളതായി വിശദീകരണത്തില്‍ പറയുന്നു. കുഴിവിള ഹരികുമാര്‍ എന്നയാളാണ് ജഡം ആദ്യം കണ്ടത്. പ്രദേശത്തെ ജലനിധി പദ്ധതിയുടെ മോട്ടോര്‍ ഓപ്പറേറ്റ് ചെയ്യുന്നയാളായിരുന്നു ഹരികുമാര്‍. കേസില്‍ ഉള്‍പ്പെട്ട സ്ഥലത്തിന് മുകളിലുള്ള വാട്ടര്‍ടാങ്കില്‍ ഇയാള്‍ ആഴ്ചയില്‍ രണ്ടു ദിവസം പോകാറുണ്ട്. കടുവ കെണിയില്‍പെട്ട 2023 ഫെബ്രുവരി 1 ന് ഇയാള്‍ വാട്ടര്‍ടാങ്കിലേയ്ക്ക് പോകുന്ന വഴിയാണ് ജഡം കണ്ടത്. ഇയാളെ 2/2023 കേസില്‍ പ്രതിയാക്കിയിട്ടില്ല. സംഭവത്തിന്റെ തെളിവു ശേഖരണത്തിനായി 2023 ഫെബ്രുവരു 7 നും 8 നും ഇയാളെ ഫോണില്‍ വിളിച്ചിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്യാന്‍ ഓഫീസിലേയ്ക്ക് വിളിച്ചുവരുത്തിയിട്ടില്ല. ഇതിന്റെ കോള്‍ റെക്കോര്‍ഡിംഗ് ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് തീര്‍പ്പാക്കി.
മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു; കടുവയുടെ ജഡം കണ്ടയാള്‍ ജീവനൊടുക്കിയ സംഭവം ; ശാരീരിക പീഡനം ഉണ്ടായിട്ടില്ലെന്ന് വനംവകുപ്പ്
അഭിപ്രായങ്ങൾ (Comments)