കേരളം

ചുരത്തില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരു മരണം;എട്ട് പേര്‍ക്ക് പരിക്ക്

 ചുരത്തില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരു മരണം;എട്ട് പേര്‍ക്ക് പരിക്ക്

താമരശ്ശേരി ചുരം: വയനാട് ചുരത്തില്‍ രണ്ടാം വളവില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു.മുട്ടില്‍ പരിയാരം സ്വദേശി ഉപ്പൂത്തിയില്‍ കെ.പി. റഷീദ (38) ആണ് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കുള്ള വഴിമധ്യേ മരണപ്പെട്ടത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം.
ഇവരുടെ കുടുംബാംഗങ്ങളടക്കം ഒമ്പതു പേര്‍ സഞ്ചരിച്ച ഇന്നോവ കാറാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ റിയ (18), കാര്‍ ഡ്രൈവര്‍ ഷൈജല്‍ (23), ആസ്യ (42) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ആസ്യയെയും, ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നമുഹമ്മദ് ഷിഫിന്‍ (സച്ചു എട്ട്), മുഹമ്മദ് ഷാന്‍ (14), അസ്ലം (22), ജിഷാദ് (20), മുഹമ്മദ് നിഷാദ് (19) എന്നിവരെയും പിന്നീട്  മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയതായാണ് ലഭ്യമായ വിവരം. ഉംറക്ക് പോകുന്ന കുടുംബാംഗത്തെ യാത്രയയക്കാന്‍ കോഴിക്കോട് വിമാനത്താവളത്തില്‍ പോയ ശേഷം മടങ്ങി വരികയായിരുന്നു സംഘം.
മുക്കം, കല്‍പ്പറ്റ അഗ്‌നി സുരക്ഷ സേനാംഗങ്ങളും പോലീസും ചുരം സംരക്ഷണ സേനാംഗങ്ങളും നാട്ടുകാരും സംയുക്തമായാണ് ദുഷ്‌കരമായ രക്ഷാപ്രവര്‍ത്തനം നടത്തിയത്.
മഴയും, വെളിച്ചക്കുറവും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. ഈ സമയം വാഹന ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു. തുടര്‍ന്ന് ഒന്നര മണിക്കൂറോളം നടന്ന രക്ഷാപ്രവര്‍ത്തനത്തിന് ശേഷമാണ് പരിക്കേറ്റവരെ ആശുപത്രികളില്‍ എത്തിച്ചത്.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ