തിരുവനന്തപരം: ആദിവാസി-ദലിത് വിദ്യാര്‍ത്ഥികളുടെ പഠനപുരോഗതിയെ തടസ്സപ്പെടുത്തും വിധം ഗ്രാന്റുകള്‍ നല്‍കുന്നതില്‍ കാലതാമസവും, വിവേചനവും നേരിടുന്നതായി ആദിവാസി-ദലിത് സംഘടനകളും വിദ്യാര്‍ത്ഥികളും ആരോപിച്ചു. ഹോസ്റ്റല്‍ ഗ്രാന്റുകളും മറ്റ് അലവന്‍സുകളും വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ സത്യാഗ്രഹ സമരം നടത്തി
ജീവിതച്ചെലവുകളും പഠനച്ചെലവുകളും ഏറെ വര്‍ധിച്ചിരി ക്കുന്ന കാലഘട്ടത്തില്‍ SC/ST വിഭാഗത്തിലെ ഒരു ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിക്ക് പ്രതി മാസം നല്‍കുന്നത് 3000 രൂപയും (എസ്.സി), 3500 രൂപയുമാണ് (എസ്.ടി.), സ്വകാര്യ ഹോസ്റ്റലില്‍ താമസിക്കാന്‍ നിര്‍ബന്ധിതമാകുന്ന ഒരു എസ്.സി. വിദ്യാര്‍ത്ഥിക്ക് 1500 രൂപ മാത്രമാണ് നല്‍കുന്നത്. പോക്കറ്റ് മണിയായി നല്‍കുന്നത് 200 രൂപയും, ഈ തുകതന്നെ ഒരു വിദ്യാഭ്യാസ വര്‍ഷം കഴിഞ്ഞാലും നല്‍കാറില്ല. ഇത് വിവേച നവും ജാതീയമായ അവഗണനയുമാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. ഗോത മഹാസഭ നേതാവ് എം.ഗീതാനന്ദന്‍ പറഞ്ഞു.
ആദിവാസി പണിയ വിഭാഗത്തില്‍ നിന്നും ആദ്യമായി എം.ബി.എ. പാസ്സായ മണികണ്ഠന്‍ സി, അദ്ധ്യക്ഷത വഹിച്ചു. രേഷ്മ.കെ.ആര്‍. (ബി.എഡ് വിദ്യാര്‍ത്ഥി നി), സി.എസ്.മുരളി, ജനാര്‍ദ്ദനന്‍,പി,ജി, പി.വെള്ളി (അട്ടപ്പാടി), സുരേഷ് കക്കാട് (പി.ഇ.എം.എസ്), തങ്കയ്യന്‍.സി.ജെ. സതീശീ ദ്രാവിഡ് (എം.എസ്.ഡബ്‌ള്യു.സ്റ്റുഡന്റ്), അഭിലാഷ് (എം.ജി.യൂണിവേഴ്‌സിറ്റി), രാഹുല്‍.എം.ജെ. (എല്‍.എല്‍.ബി.സ്റ്റുഡന്റ് ), രമേശന്‍ കൊയാലിച്ചും, സുനി, പ്രഭാകരന്‍, മേരി ലിഡിയ തുടങ്ങിയവര്‍ സംസാ രിച്ചു. മുരുകേശന്‍ അട്ടപ്പാടിയുടെ നേതൃത്വത്തില്‍ ഗോത്ര ഗാനവും ആലപിച്ചു.
അഭിപ്രായങ്ങൾ (Comments)