കേരളം

വിത്ത് വില്‍ക്കാനുള്ളതല്ല തലമുറകള്‍ക്ക് കൈമറാനുള്ളതാണ്: പത്മശ്രീ ചെറുവയല്‍ രാമന്‍.

 വിത്ത് വില്‍ക്കാനുള്ളതല്ല തലമുറകള്‍ക്ക് കൈമറാനുള്ളതാണ്:  പത്മശ്രീ ചെറുവയല്‍ രാമന്‍.

കൊച്ചി: വിത്ത് തലമുറകള്‍ക്ക് കൈമാറാന്‍ ഉള്ള നന്മയാണെന്നും വില്‍പ്പന ചരക്കല്ലെന്നും പത്മശ്രീ ചെറുവയല്‍ രാമന്‍ പറഞ്ഞു.പതിനാറാം കാര്‍ഷിക ശാസ്ത്ര കോണ്‍ഗ്രസ്സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കേരളത്തിന്റെ നെല്ലച്ഛനും വിത്തച്ഛനും ആയി അറിയപ്പെടുന്ന ചെറുവയല്‍ രാമന്‍.പുതുതലമുറക്ക് വിത്തുകള്‍ കൈമാറുന്ന എനിക്ക് പുതുതലമുറ ഇത് എത്ര മാത്രം സ്വീകരിക്കുമെന്നതില്‍ ആശങ്കയുണ്ടെന്ന് ചെറുവയല്‍ രാമന്‍ പറഞ്ഞു.ഇന്ത്യയിലെ കാര്‍ഷിക ശാസ്ത്രജ്ഞരുടെ ശാസ്ത്ര കോണ്‍ഗ്രസ്സില്‍ പ്രത്യേക ക്ഷണിതാവായാണ് അദ്ദേഹം ഇവിടെ എത്തിയത്.കാര്‍ഷിക മേഖലയുടെ വിഷയങ്ങളെല്ലാം ഇഴ പിരിച്ച് ചര്‍ച്ച ചെയ്യുന്ന സമ്മേളനത്തില്‍ ഇന്ന് ഇന്ത്യയിലെ പത്മശ്രീ നേടിയ പ്രശസ്തരായ കര്‍ഷകരാണ് പങ്കെടുത്തത്.നാലു ദിവസത്തെ സമ്മേളനം നാളെ സമാപിക്കും.

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ