തിരുവനന്തപുരം: ജവഹര്‍ ബാല്‍ മഞ്ച് സംസ്ഥാന കോഡിനേറ്ററായി ഷാഫി പുല്‍പ്പാറ ചുമതലയേറ്റെടുത്തു. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന കമ്മറ്റി യോഗത്തിലാണ് ചുമതലയേറ്റെടുത്തത്. നിലവില്‍ ജെബിഎം വയനാട് ജില്ലാ ചെയര്‍മാനായിരുന്നു. കല്‍പ്പറ്റ പുല്‍പ്പാറ നിവാസിയായ ഇദ്ദേഹം കോഴിക്കോട് ചാത്തമംഗലം എം.ഇ.എസ് കോളേജിലെ അധ്യാപകനാണ്.
കാലിക്കറ്റ് സര്‍വ്വകലാശാലയുടെ മികച്ച എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ക്കുള്ള ഇന്ദിരാ ഗാന്ധി അവാര്‍ഡും, ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സംസ്ഥാന എന്‍എസ്എസ് വിഭാഗത്തിന്റെ മികച്ച ജില്ലാ കോ-ഓഡിനേറ്റര്‍ക്കുളള പുരസ്‌കാരവും നേടിയിട്ടുള്ള ഷാഫി പുല്‍പ്പാറ ജില്ലയിലെ സമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും നിറസാനിധ്യമാണ്.
അഭിപ്രായങ്ങൾ (Comments)